Health
ശ്രദ്ധിക്കൂ ഓര്‍മ്മശക്തി നശിപ്പിക്കുന്ന ഈ ശീലങ്ങളെ
ഒരേസമയം ഒന്നിലധികം ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നത് മസ്തിഷ്‌കത്തെ ഓവര്‍ലോഡ് ആക്കുകയും ഓര്‍മ്മശക്തി രൂപീകരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
		
      																					
              
              
            നമ്മളെല്ലാവരും എപ്പോഴും പരാതി പറയുന്ന ഒരു കാര്യമാണ് ഓര്‍മ്മക്കുറവ് എന്നത്. വീട്ടില്‍ പ്രായമായവര്‍ ഉണ്ടെങ്കില്‍ അവരുടെ കാര്യത്തില്‍ ഇത് രൂക്ഷവുമാണ്. വെച്ച സാധനങ്ങള്‍ മറന്നു പോകുക, പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പറ്റാതിരിക്കുക അങ്ങനെ നൂറായിരം പ്രശ്‌നങ്ങളാണ് ഓര്‍മ്മയുമായി ബന്ധപ്പെട്ട് നമുക്കുള്ളത്. നമ്മുടെ ചില ശീലങ്ങള്‍ കൂടി ഓര്‍മ്മക്കുറവിനെ ബാധിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ. ഉണ്ട് എന്നതാണ് ഉത്തരം. ഓര്‍മ്മശക്തിയെ ബാധിക്കുന്ന നമ്മുടെ ശീലങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
മള്‍ട്ടി ടാസ്‌കിങ്
ഒരേസമയം ഒന്നിലധികം ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നത് മസ്തിഷ്‌കത്തെ ഓവര്‍ലോഡ് ആക്കുകയും ഓര്‍മ്മശക്തി രൂപീകരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് മള്‍ട്ടി ടാസ്‌കിങ് ഓര്‍മ്മശക്തിയെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ്
അമിത സ്‌ക്രീന്‍ ടൈം
നിങ്ങളുടെ സ്‌ക്രീനിലേക്കുള്ള എക്‌സ്‌പോഷര്‍ കൂടുന്നത് പ്രത്യേകിച്ച് ഉറക്കത്തിന് തൊട്ടുമുന്‍പ് കൂടുന്നത് ഉറക്കത്തിന്റെ പാറ്റേണുകളെ തടസ്സപ്പെടുത്തുകയും ഇത് ഓര്‍മ്മശക്തിയുടെ ഏകീകരണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ രാത്രിയുള്ള സ്‌ക്രീന്‍ ടൈം ഒഴിവാക്കുന്നതാണ് നല്ലത്.
ഉറക്കക്കുറവ്
വേണ്ടത്ര ഉറക്കമില്ലാത്ത അവസ്ഥ തലച്ചോറിനേയും ഓര്‍മ്മശക്തിയെയും വളരെ വലിയ അളവില്‍ സ്വാധീനിക്കുന്ന ഒന്നാണ്. ഉറക്കത്തില്‍ തലച്ചോറിനെ ശരിയായി എന്‍കോഡ് ചെയ്യുന്നതില്‍ നിന്നും ഓര്‍മ്മകള്‍ സൂക്ഷിക്കുന്നതില്‍ നിന്നും തടസ്സപ്പെടുത്തുകയാണ് ഉറക്കക്കുറവ് ചെയ്യുന്നത്. ഇത് മറവിക്കും കാരണമായേക്കാം.
മധുരത്തിന്റെ അമിത ഉപയോഗം
അമിത അളവില്‍ മധുരം ഉപയോഗിക്കുന്നത് നിങ്ങളുടെ ഓര്‍മ്മശക്തിയെ ബാധിക്കും. എല്ലാ കാര്യത്തിലും വില്ലന്‍ ആണെന്നതുപോലെതന്നെ പഞ്ചസാര ഓര്‍മ്മക്കുറവിന്റെ കാര്യത്തിലും ഒരു വലിയ വില്ലന്‍ തന്നെയാണ്.
പോഷകാഹാരക്കുറവ്
ഒമേഗ 3 ഫാറ്റി ആസിഡുകളും വിറ്റാമിനുകളും പോലുള്ള അവശ്യ പോഷകങ്ങള്‍ ഇല്ലാത്ത അവസ്ഥ നിങ്ങളുടെ ഓര്‍മ്മക്കുറവിന് കാരണമായേക്കാം. ഇത് വിദ്യാഭ്യാസവും പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളെയും ബാധിക്കും.
വിട്ടുമാറാത്ത സമ്മര്‍ദ്ദം
ജീവിതത്തില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളും ചിലപ്പോള്‍ സ്ട്രെസ് ലെവലുകള്‍ ഉയര്‍ത്തുന്നതിന് കാരണമാകാറുണ്ടല്ലോ. അതുപോലെതന്നെ ഇത് നിങ്ങളുടെ ഓര്‍മ്മശക്തിയെയും ബാധിക്കാം. ഉയര്‍ന്ന സ്ട്രെസ് ലെവലുകള്‍ രൂപപ്പെടുന്നതിന് ഉത്തരവാദികളായ മസ്തിഷ്‌കത്തിന്റെ പ്രധാന മേഖലയായ ഹിപ്പോ കാമ്പസിനെ ബാധിക്കുന്നതിലൂടെ മെമ്മറിയെയും ഇത് തടസ്സപ്പെടുത്തും.
ഇതുകൂടാതെ മറ്റ് നിരവധി കാരണങ്ങളും ഓര്‍മ്മശക്തി കുറയുന്നതിന് ഭാഗമായി ഉണ്ട്. ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് കേള്‍ക്കുന്നത് അങ്ങനെ ഓര്‍മ്മക്കുറവിലേക്ക് നയിച്ചേക്കാവുന്ന കാരണങ്ങള്‍ പലതാണ്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

