Connect with us

waqf board appointment

വഖഫ് ബോർഡ് ചെയർമാൻ പദവിയോട് മാന്യത പുലർത്തണം: റഹ്മത്തുല്ല സഖാഫി എളമരം

തെറ്റ് തിരുത്തി മാപ്പിരക്കേണ്ട വിഷയമാണിതെന്നും എളമരം

Published

|

Last Updated

കോഴിക്കോട് | വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ പദവിയോട് മാന്യത പുലര്‍ത്തണമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി റഹ്‌മത്തുല്ല സഖാഫി എളമരം. ചെയര്‍മാന്‍ വിശുദ്ധ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്തതായും തെറ്റ് തിരുത്തി മാപ്പിരക്കേണ്ട വിഷയമാണിതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അബ്ദുറഹ്‌മാന്‍ കല്ലായിപറഞ്ഞത് അനുചിതമാണെന്നു പറയാന്‍ വിശുദ്ധ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനി ക്കേണ്ടതില്ല. പറഞ്ഞവര്‍ തന്നെ മാപ്പ് ചോദിച്ച വിഷയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ് ലിംകള്‍ക്ക് ഇതര മതസ്ഥരെ വിവാഹം കഴിക്കാമെന്ന് ഖുര്‍ആന്‍ ആയത്ത് ദുര്‍വ്യാഖ്യാനം ചെയ്ത് ടി കെ ഹംസ പ്രസ്താവന നടത്തിയിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് റഹ്‌മത്തുല്ല സഖാഫിയുടെ പോസ്റ്റ്.

 

Latest