Connect with us

VIZHINJAM STRIKE

വിഴിഞ്ഞം സമരം: നാലാംവട്ട ചര്‍ച്ചയും പരാജയം

ലത്തീന്‍ അതിരൂപതയുമായാണ് മന്ത്രിസഭാ ഉപസമിതി ചര്‍ച്ച നടത്തിയത്.

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പ് നിര്‍മിക്കുന്ന തുറമുഖത്തിനെതിരെയുള്ള സമരത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാറുമായുള്ള നാലാം വട്ട ചര്‍ച്ച പരാജയം. ലത്തീന്‍ അതിരൂപതയുമായാണ് മന്ത്രിസഭാ ഉപസമിതി ചര്‍ച്ച നടത്തിയത്. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ആഴ്ചകളായി സമരം തുടരുകയാണ്.

തുറമുഖ നിര്‍മാണം അടിയന്തരമായി നിര്‍ത്തിവെക്കണമെന്നതാണ് പ്രധാന ആവശ്യം. മത്സ്യബന്ധനത്തിന് ആവശ്യത്തിനുള്ള മണ്ണെണ്ണക്ക് സബ്‌സിഡി നല്‍കുക, തീരശോഷണത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളി പുനരധിവാസം വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളുമുണ്ട്.

റിലേ സമരം തുടരുമെന്ന് ലത്തീൻ അതിരൂപത അറിയിച്ചു. സമരം സംസ്ഥാനവ്യാപകമാക്കുമെന്നും ഉറപ്പുകൾ നൽകുന്നതല്ലാതെ ഉത്തരവുകൾ ഇറങ്ങുന്നില്ലെന്നും അതിരൂപത പ്രതിനിധികൾ പറഞ്ഞു.

Latest