Connect with us

Kerala

അതിജീവിതയെ അധിക്ഷേപിച്ച് വീണ്ടും വീഡിയോ; മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് രാഹുല്‍ ഈശ്വര്‍

ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അറസ്റ്റ് ചെയ്യാനുള്ള സാധ്യത കണ്ടാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ അധിക്ഷേപിച്ച് വീണ്ടും വീഡിയോ പോസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ കേസെടുത്തതോടെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് രാഹുല്‍ ഈശ്വര്‍. തിരുവനന്തപുരം സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണിത്.

നേരത്തെ, ഇത്തരമൊരു വീഡിയോയിലൂടെ അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ 16 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയതാണ് രാഹുല്‍ ഈശ്വര്‍. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അറസ്റ്റ് ചെയ്യാനുള്ള സാധ്യത കണ്ടാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. വീഡിയോയില്‍ പറഞ്ഞത് വസ്തുത മാത്രമാണെന്നും അതിജീവിതയെ അപമാനിച്ചിട്ടില്ലെന്നും ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നുമാണ് രാഹുലിന്റെ പക്ഷം.

ഇന്നലെ സ്വന്തം യൂട്യൂബ് ചാനലില്‍ രാഹുല്‍ അപ്‌ലോഡ് ചെയ്ത വീഡിയോക്കെതിരെയാണ് അതിജീവിത തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസിന് പരാതി നല്‍കിയത്. രാഹുല്‍ ഈശ്വര്‍ സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നുമായിരുന്നു അതിജീവിതയുടെ പരാതി. രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.