Connect with us

Kerala

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പാലോളി കുഞ്ഞിമുഹമ്മദ് നിര്യാതനായി

ആറു തവണ മലപ്പുറം പ്രസ്സ് ക്ലബ് പ്രസിഡന്റും ഏഴു തവണ സെക്രട്ടറിയുമായിരുന്നു.

Published

|

Last Updated

മലപ്പുറം | മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഫോറം സംസ്ഥാന കമ്മിറ്റി അംഗവുമായ പാലൊളി കുഞ്ഞിമുഹമ്മദ് (76) നിര്യാതനായി. പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വീഴ്ചയെ തുടര്‍ന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്നു. മയ്യിത്ത് മലപ്പുറം മുണ്ടുപറമ്പ് ഹൗസിംഗ് കോളനിയിലുള്ള വസതിയിലേക്ക് എത്തിക്കും. ഖബറടക്കം പിന്നീട്.

മലപ്പുറം കോഡൂര്‍ ചെമ്മങ്കടവില്‍ റിട്ട. ആര്‍മി ഹവില്‍ദാര്‍ അബൂബക്കറിന്റെയും ഉമ്മാച്ചുവിന്റെയും മകനായി 1948 ല്‍ ജനിച്ച കുഞ്ഞിമുഹമ്മദ് ദേശാഭിമാനി ബ്യൂറോചീഫ് ആയാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. ആറു തവണ മലപ്പുറം പ്രസ്സ് ക്ലബ് പ്രസിഡന്റും ഏഴു തവണ സെക്രട്ടറിയുമായിരുന്ന അദ്ദേഹം എസ് ജെ എഫ് കെ മലപ്പുറം ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം, മലപ്പുറം മുനിസിപ്പല്‍ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ്, സ്‌പെഷ്യല്‍ കൗണ്‍സിലര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, സി പി എം മലപ്പുറം ഏരിയാ മുന്‍ സെക്രട്ടറി, തിരൂര്‍ തുഞ്ചന്‍സ്മാരക മാനേജിംഗ് കമ്മിറ്റിയംഗം തുടങ്ങിയ പദവികള്‍ വഹിച്ചു.

ഭാര്യ: ഖദീജ. മക്കള്‍: ഖൈറുന്നിസ, പരേതയായ സാജിത. മരുമക്കള്‍: ഹനീഫ, ഇബ്‌റാഹീം.

Latest