Connect with us

From the print

അവിശ്വാസികള്‍ക്ക് ശരീഅത്ത് ബാധകമാക്കരുത്; ഹരജിയില്‍ കേന്ദ്രത്തിനും കേരളത്തിനും നോട്ടീസ് അയച്ച് സുപ്രീം കോടതി

കേസില്‍ വിശദവാദം ജൂലൈയില്‍ കേള്‍ക്കും.

Published

|

Last Updated

ന്യൂഡല്‍ഹി | മുസ്ലിമായി ജനിക്കുകയും പിന്നീട് മതം ഉപേക്ഷിക്കുകയും ചെയ്ത വ്യക്തികള്‍ക്ക് ശരീഅത്ത് നിയമം ബാധകമാകില്ലെന്ന് പ്രഖ്യാപിക്കണമെന്ന ഹരജിയില്‍ കേന്ദ്രത്തിനും കേരളത്തിനും സുപ്രീം കോടതി നോട്ടീസ്. ഇത്തരം വ്യക്തികള്‍ക്ക് സ്വത്ത് അവകാശം സംബന്ധിച്ച് ശരീഅത്ത് നിയമത്തിന് പകരം ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം ബാധകമാക്കണമെന്നാവശ്യപ്പെട്ട് മലയാളിയായ പി എം സഫിയയാണ് ഹരജി നല്‍കിയത്. പ്രധാനപ്പെട്ട വിഷയമെന്ന് ചീഫ് ജസ്റ്റിസ് വാദത്തിനിടെ നിരീക്ഷിച്ചു. തുടര്‍ന്നാണ് കേന്ദ്രത്തിനും കേരളത്തിനും നോട്ടീസ് അയച്ചത്.

കേസില്‍ വിശദവാദം ജൂലൈയില്‍ കേള്‍ക്കും. വിഷയത്തില്‍ സുപ്രീം കോടതിയെ സഹായിക്കാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്താന്‍ അറ്റോര്‍ണി ജനറലിനോട് നിര്‍ദേശിച്ചു.

മുസ്ലിമായി ജനിക്കുകയും പിന്നീട് മതം ഉപേക്ഷിക്കുകയും ചെയ്തവര്‍ക്ക് മുസ്ലിം വ്യക്തിനിയമത്തിന് പകരം അനന്തരാവകാശവുമായി ബന്ധപ്പെട്ട് 1925ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം ബാധകമാക്കണമെന്ന് ഹരജിക്കാരിക്കു വേണ്ടി അഭിഭാഷകന്‍ പ്രശാന്ത് പത്മനാഭന്‍ സുപ്രീം കോടതിയില്‍ വാദിച്ചു.