Connect with us

Kerala

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള വാഹനങ്ങൾ സ്റ്റേജ് കാര്യേജായി ഉപയോഗിക്കാനാവില്ല: ഹൈക്കോടതി

നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് അധികാരമുണ്ടെന്നും കോടതി

Published

|

Last Updated

കൊച്ചി | ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള വാഹനങ്ങൾ സ്റ്റേജ് കാര്യേജായി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താമെന്നും നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. പെർമിറ്റ് ചട്ടം ലംഘിച്ച് ബസ് സർവീസ് നടത്തിയതിന് പിഴ ഈടാക്കിയതിന് എതിരെ കൊല്ലം സ്വദേശികൾ നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള വാഹനങ്ങൾക്ക് സ്റ്റേജ് കാര്യേജായി സർവീസ് നടത്താൻ സാധിക്കില്ലെന്ന് മോട്ടോർ വാഹന ചട്ടങ്ങളിൽ വ്യക്തമാണ്. ഓൾ ഇന്ത്യ പെർമിറ്റുള്ള റോബിൻ ബസിന് മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാരുമായി സർവീസ് നടത്താൻ ഹൈക്കോടതി ഇടക്കാല അനുമതി നൽകിയിരുന്നു. ഇത് ദുരുപയോഗം ചെയ്ത് സ്റ്റേജ് ക്യാരേജ് ആയി സർവീസ് നടത്തിയ ബസിനെതിരെ എം വി ഡി പിഴ ചുമത്തുകയും നിയമ ലംഘനം തുടർന്ന സാഹചര്യത്തിൽ ബസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Latest