Connect with us

Kerala

നിപ മരുന്ന് വിവാദം; കെ മുരളീധരന്‍ പ്രസ്താവന തിരുത്തി മാപ്പ് പറയണം; വീണാ ജോര്‍ജ്

പെട്ടെന്ന് വന്ന് എത്രപേര്‍ മരിച്ചു എന്നറിയില്ല എന്നൊക്കെ മന്ത്രി പറയുകയാണ്. പൊടുന്നനെ സഭയുടെ ഫ്‌ലോറിലുണ്ടായ വിഷയമല്ലിത്.

Published

|

Last Updated

തിരുവനന്തപുരം| നിപ ബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ മറുപടി തെറ്റെന്ന് മുന്‍ മന്ത്രി വീണ ജോര്‍ജ്. മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും എത്ര നിരുത്തരവാദപരമായ മറുപടിയാണ് അദ്ദേഹം പറഞ്ഞതെന്നും വീണ ജോര്‍ജ് പറഞ്ഞു. ഇത്രയും സെന്‍സിറ്റീവായ ഒരു വിഷയത്തില്‍ കെ മുരളീധരന് എങ്ങനെയാണ് ഇങ്ങനെയൊരു മറുപടി പറയാന്‍ കഴിയുന്നതെന്നത് അമ്പരപ്പിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കെ മുരളീധരന്‍ പ്രസ്താവന തിരുത്തി മാപ്പുപറയണമെന്നും വീണാജോര്‍ജ് ആവശ്യപ്പെട്ടു.

നിപ രോഗികളുടെ കൃത്യമായ രേഖകള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. എന്തെല്ലാം മരുന്നുകള്‍ കൊടുത്തു, എന്ത് ചികിത്സ നല്‍കി തുടങ്ങിയ എല്ലാ രേഖകളും സര്‍ക്കാരിന്റെ പക്കലുണ്ട്. മരുന്നില്‍ കാലാവധി തീയതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് പോലും കാലാവധി മരുന്നില്‍ രേഖപ്പെടുത്തിയിരിക്കുന്നത് വായിക്കാന്‍ സാധിക്കും. പെട്ടെന്ന് വന്ന് എത്രപേര്‍ മരിച്ചു എന്നറിയില്ല എന്നൊക്കെ മന്ത്രി പറയുകയാണ്. പൊടുന്നനെ സഭയുടെ ഫ്‌ലോറിലുണ്ടായ വിഷയമല്ലിത്. മാത്യു കുഴല്‍ നാടനെ കൊണ്ട് ചോദ്യം ഉന്നയിപ്പിച്ചതാണെന്നും മന്ത്രിക്ക് ഉത്തരം തയ്യാറാക്കാന്‍ സമയമുണ്ടായിരുന്നെന്നും വീണ ജോര്‍ജ് പറഞ്ഞു.

വിദേശത്തുനിന്ന് മരുന്ന് വാങ്ങിച്ചുവെന്ന് ആരോഗ്യമന്ത്രി പറയുന്നത് കേട്ടു. ഇപ്രാവശ്യം മരുന്നുവാങ്ങിയത് ബഹ്‌റൈനില്‍ നിന്നല്ലേ. ബഹ്‌റൈന്‍ വിദേശരാജ്യം അല്ലേയെന്നും വീണ ജോര്‍ജ് ചോദിക്കുന്നു.

Content Highlights: Former minister Veena George refuted Health Minister K Muralidharan statement on expired Nipah medicines. She accused him of misleading the assembly and demanded an apology. She affirmed government records accurately detail all Nipah treatments and medicine expiry dates.

---- facebook comment plugin here -----

Latest