Kerala
മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നഷ്ട പരിഹാരം അനുവദിച്ച് സര്‍ക്കാര്‍; തുക ഉടൻ കൈമാറും
ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ട വ്യാപാരികള്‍ക്കും വാണിജ്യ കെട്ടിട ഉടമകള്‍ക്കുമാണ് നഷ്ട പരിഹാരം അനുവദിച്ചത്.
കല്‍പ്പറ്റ| മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നഷ്ട പരിഹാരം അനുവദിച്ച് സര്‍ക്കാര്‍. 7,19,99,400 രൂപയാണ് അനുവദിച്ചത്. ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ട വ്യാപാരികള്‍ക്കും വാണിജ്യ കെട്ടിട ഉടമകള്‍ക്കുമാണ് നഷ്ട പരിഹാരം അനുവദിച്ചത്.
കെട്ടിട നമ്പറുകള്‍ ഉള്ള 128 കടമുറികള്‍ക്കാണ് നഷ്ട പരിഹാരം നല്‍കുക. 48 പേരുടെ പേരിലാണ് ഈ കടമുറികള്‍ ഉളളത്. ലൈസന്‍സുള്ള വാണിജ്യ സംരംഭകര്ക്കുവുമുള്ള ഉടമകള്‍ക്കാണ് നഷ്ടപരിഹാരം നല്‍കുക. തുക ഉടനെ കൈമാറും.
Content Highlights: The Kerala government has sanctioned Rs 7,19,99,400 as compensation for victims of the Mundakkai-Chooralmala disaster. The funds are allocated to traders and owners of commercial buildings who suffered structural damage. Funds for 128 registered shop rooms owned by 48 people will be transferred soon.



