Connect with us

Kerala

മലപ്പുറത്ത് എം എസ് എഫ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു

അതേസമയം സര്‍വകലാശാല ക്യാമ്പസിലെ സംഘര്‍ഷത്തില്‍ കേസെടുത്തു പോലീസ്.

Published

|

Last Updated

തിരൂര്‍| മലപ്പുറത്ത് എം എസ് എഫ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. സംസ്ഥാന സെക്രട്ടറി സുഫിയാന്‍ വില്ലന്റെ ചാപ്പനങ്ങാടിയിലെ വീടിന് നേരെയാണ് ബോംബ് എറിഞ്ഞത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അക്രമം.

കാലിക്കറ്റ് സര്‍വകലാശാലയില്‍ യുഡിഎസ്എഫും എംഎസ്എഫും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായാണ് വീടിന് നേരെ ബോംബ് എറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം സര്‍വകലാശാല ക്യാമ്പസിലെ സംഘര്‍ഷത്തില്‍ കേസെടുത്തു പോലീസ്. എംഎസ്എഫ് നല്‍കിയ പരാതിയില്‍ 11 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയുമാണ് കേസ്.

എസ്എഫ്ഐ നല്‍കിയ പരാതിയില്‍ ഏഴ് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് എതിരെയും കണ്ടാലറിയാവുന്ന എട്ടുപേര്‍ക്കെതിരെയും കേസെടുത്തു. അന്യായമായി സംഘം ചേരല്‍, കലാപമുണ്ടാക്കല്‍, വധശ്രമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് നടപടി.

Content Highlights: A petrol bomb was hurled at the residence of MSF state secretary Sufiyan Villan in Chappanangadi, Malappuram. The attack occurred around 2:30 AM, following a conflict at Calicut University. Police registered cases against members of both SFI and MSF involving charges like attempt to murder.

Latest