Connect with us

Kerala

മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ വാക്കുതര്‍ക്കം; ഒരാള്‍ക്ക് കുത്തേറ്റു

പരിക്കേറ്റ പള്ളുരുത്തി സ്വദേശി സുജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

കോട്ടയം| കടലില്‍ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ വാക്കുതര്‍ക്കം. തര്‍ക്കം രൂക്ഷമായതോടെ ഒരാള്‍ക്ക് കുത്തേറ്റു. പള്ളുരുത്തി സ്വദേശി സുജിത്തിനാണ് കുത്തേറ്റത്. സുജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

സുജിത്തിനെ കുത്തിയ സഗീറിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. വാക്കി ടോക്കി നല്‍കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

Content Highlights: A fisherman named Sujith from Palluruthy was stabbed at sea during an altercation over a walkie-talkie. He has been admitted to Kottayam Medical College for treatment. Police have launched a search for the accused, identified as Sageer.