Connect with us

Eduline

ഗവേഷണം നിംഹാൻസിൽ

അവസാന തീയതി നവംബർ 15 • വിവരങ്ങൾക്ക് www.nimhans.ac.in സന്ദർശിക്കുക

Published

|

Last Updated

ബെംഗളൂരു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിൽ (നിംഹാൻസ്) 2027 ജനുവരി സെഷനിലെ പിഎച്ച് ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

വിവിധ സ്‌പെഷ്യലൈസേഷനുകളിലായി പിഎച്ച് ഡി, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനാണ്അ വസരമൊരുങ്ങുന്നത്.

പിഎച്ച് ഡി

വകുപ്പും ഒഴിവും: ബയോഫിസിക്‌സ് (നാല്), ബയോസ്റ്റാറ്റിസ്റ്റിക്‌സ്(അഞ്ച്), ചൈൽഡ് ആൻഡ് അഡോളസെന്റ് സൈക്യാട്രി (മൂന്ന്), ക്ലിനിക്കൽ സൈക്കോളജി, കോഗ്‌നിറ്റീവ് സൈക്കോളജി ആൻഡ് എക്‌സ്പിരിമെന്റൽ ന്യൂറോസയൻസ് (23), ക്ലിനിക്കൽ സൈക്കോഫാർമക്കോളജി ആൻഡ് ന്യൂറോ ടോക്‌സിക്കോളജി (രണ്ട്), എപ്പിഡെമിയോളജി, പബ്ലിക് ഹെൽത്ത് (ഏഴ്), ഹ്യൂമൻ ജെനറ്റിക്സ് (അഞ്ച്), ഇന്റഗ്രേറ്റീവ് മെഡിസിൻ (രണ്ട്), മെന്റൽ ഹെൽത്ത് എജ്യുക്കേഷൻ (രണ്ട്), ന്യൂറോ അനസ്തീഷ്യ ആൻഡ് ന്യൂറോ ക്രിട്ടിക്കൽ കെയർ (എട്ട്), ന്യൂറോകെമിസ്ട്രി (അഞ്ച്), ന്യൂറോ ഇമേജിംഗ് ആൻഡ് ഇന്റർവെൻഷനൽ റേഡിയോളജി (ആറ്), ന്യൂറോളജി (17), ന്യൂറോളജിക്കൽ റീഹാബിലിറ്റേഷൻ (മൂന്ന്), ന്യൂറോപതോളജി (നാല്), ന്യൂറോഫിസിയോളജി (12), ന്യൂറോവൈറോളജി (മൂന്ന്), നഴ്സിംഗ് (നാല്), സൈക്യാട്രിക് സോഷ്യൽവർക്ക് (19), സൈക്യാട്രി, ഹിസ്റ്ററി ഓഫ് സൈക്യാട്രി, മെന്റൽ ഹെൽത്ത് റീഹാബിലിറ്റേഷൻ (25), സൈക്കോ സോഷ്യൽ സപ്പോർട്ട് ഇൻ ഡിസാസ്റ്റർ മാനേജ്‌മെന്റ് (അഞ്ച്), സ്പീച്ച് പതോളജി ആൻഡ് ഓഡിയോളജി (പത്ത്), ട്രാൻസ്റ്റ്യൂഷൻ മെഡിസിൻ ആൻഡ് ഹെമറ്റോളജി (രണ്ട്).

പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്

ന്യൂറോളജി വകുപ്പിന് കീഴിലാണ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അവസരം. എപ്പിലെപ്സി, മൂവ്മെന്റ് ഡിസോർഡർ, ന്യൂറോമസ്‌കുലാർ ഡിസോർഡർ എന്നീ സ്‌പെഷ്യലൈസേഷനുകളിലായാണ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അവസരം.

കുറഞ്ഞത് മൂന്ന് പ്രോഗ്രാമിന് അപേക്ഷിക്കാം. പ്രവേശനപ്പരീക്ഷ, അഭിമുഖം എന്നിവ വഴിയാണ് തിരഞ്ഞെടുക്കുക. ജനുവരിയിൽ കോഴ്സ് ആരംഭിക്കും.

അപേക്ഷ: നിംഹാൻസ് വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
അവസാന തീയതി നവംബർ 15. വിശദവിവരങ്ങൾക്ക് www.nimhans.ac.in സന്ദർശിക്കുക.

Content Highlights: NIMHANS Bengaluru has invited online applications for PhD and Post Doctoral Fellowship courses for the January 2027 session across various specializations. Candidates can apply for up to three programs based on an entrance exam and interview. The deadline to apply online is November 15.

Latest