Kerala
നിപ ബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്കി, വിവാദം; ആരോപണം തള്ളി ആരോഗ്യ വിദഗ്ധര്‍
നിപ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി സംശയിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന് നിയമസഭയെ അറിയിച്ചിരുന്നു
തിരുവനന്തപുരം| നിപ ബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ റെംഡെസിവര്‍ മരുന്ന് നല്‍കിയെന്ന ആരോപണം തള്ളി ആരോഗ്യ വിദഗ്ധര്‍. 2023-25 കാലയളവില്‍ നിപ ബാധിച്ച് മരിച്ച ആറുപേര്‍ക്ക് റെംഡെസിവര്‍ മരുന്ന് നല്‍കിയിരുന്നില്ലെന്ന് ഡോ.അനൂപ് കുമാര്‍ എ എസ് പറഞ്ഞു. മരുന്ന് നല്കിയ ഏഴ് പേര്‍ക്കും രോഗം ഭേദമായിട്ടുണ്ട്. കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയത് രോഗിയുടെ മരണത്തിന് ഇടയാക്കിയെന്ന വാദത്തിന് പ്രസക്തി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിപ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി സംശയിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന് നിയമസഭയെ അറിയിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. മാത്യു കുഴല്‍ നാടന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
2023, 24, 25 വര്‍ഷങ്ങളില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി സംശയിക്കുന്നുവെന്ന് മന്ത്രി കെ മുരളീധരന് നിയമസഭാ സമ്മേളനത്തിനിടെ വിശദീകരിക്കുകയായിരുന്നു. നിപ, കൊവിഡ് രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നാണ്. മരുന്ന് നല്കിയ മുഴുവന്‍ രോഗികളുടെയും വിവരങ്ങള്‍ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഇന്ഫിഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡിനാണ് അന്വേഷണ ചുമതല.
Content Highlights: Health experts rejected allegations of administering expired Remdesivir to Nipah patients in Kerala. Dr Anoop Kumar confirmed that the six who died between 2023 and 2025 were not given the drug while seven who received it recovered. A medical board under Dr Aravind will investigate the concerns.


