Connect with us

Kerala

പിഎസ്സി ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെ പ്രതിയാക്കിയേക്കും

അംഗങ്ങളുടെയും ചെയര്‍മാന്റെയും മൊഴിയില്‍ വൈരുദ്ധ്യമുള്ള സാഹചര്യത്തിലാണ് നീക്കം

Published

|

Last Updated

തിരുവനന്തപുരം| പിഎസ്സി ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട് കേസില്‍ ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെ പ്രതിയാക്കിയേക്കും. അന്വേഷണസംഘം ബൈജുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അംഗങ്ങളുടെയും ചെയര്‍മാന്‍ എം ആര്‍ ബൈജുവിന്റെയും മൊഴിയില്‍ വൈരുദ്ധ്യമുള്ള സാഹചര്യത്തിലാണ് പുതിയ നീക്കം.

ആസൂത്രണബോര്‍ഡ് പരീക്ഷയില്‍ പിഎസ്സിക്ക് തെറ്റുപറ്റിയിട്ടില്ല. ഉദ്യോഗസ്ഥര്‍ക്കുവന്ന സാങ്കേതികപ്പിഴവാണ് എന്നാണ് ചെയര്‍മാന്റെ വാദം. ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്ന ആളെ തീരുമാനിക്കാനും അഭിമുഖത്തിനുള്ള അംഗങ്ങളെ നിര്‍ദേശിക്കാനും അധികാരമുണ്ട്. അഭിമുഖത്തിന്റെ മാര്‍ക്ക് 40ല്‍ നിന്ന് 25 ആക്കിയത് തന്റെ അധികാരപരിധിയില്‍ വരുന്നതാണെന്നുമാണ് ചെയര്‍മാന്റെ മൊഴി.

കേസില്‍ കൂടുതല്‍ പിഎസ്സി അംഗങ്ങള്‍ക്ക് അന്വേഷണസംഘം വീണ്ടും നോട്ടീസ് നല്‍കും. മുഴുവന്‍ പിഎസ്സി അംഗങ്ങളെയും ചോദ്യം ചെയ്യാനാണ് തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പിഎസിസി സെക്രട്ടറി സാജു ജോര്‍ജിന് അന്വേഷണസംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് അദ്ദേഹം ഹാജരാകണമെന്നാണ് നിര്‍ദേശം.

Content Highlights:The Crime Branch SIT may name Kerala PSC Chairman MR Baiju as an accused in the Planning Board exam irregularities case. Discrepancies were noted between his statement and those of other members during interrogation. PSC Secretary Saju George has also been summoned to appear on Saturday.

---- facebook comment plugin here -----

Latest