Connect with us

Kerala

പാലക്കാട് കറുകപുത്തൂര്‍ ക്വാറി അപകടം; കാണാതായ ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

ചാത്തന്നൂര്‍ വടക്കേക്കര സ്വദേശി അബൂതാഹിറാണ് ക്വാറിയില്‍ അപകടത്തില്‍പ്പെട്ടത്

Published

|

Last Updated

പാലക്കാട്| പാലക്കാട് കറുകപുത്തൂരില്‍ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ മണ്ണിടിഞ്ഞ് അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ചാത്തന്നൂര്‍ വടക്കേക്കര സ്വദേശി അബൂതാഹിറാണ് ക്വാറിയില്‍ അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെയാണ് അബൂതാഹിറിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം. ക്വാറി നികത്താന്‍ മണ്ണിടുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് അബൂതാഹിറിന്റെ ലോറി ക്വാറിയിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ലോറി പുറത്തെടുത്തെങ്കിലും ഡ്രൈവറെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മുങ്ങല്‍ വിദഗ്ധരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡ്രൈവറെ കണ്ടെത്തിയത്.

Content Highlights: The body of lorry driver Abuthahir was recovered from a quarry in Karukaputhur, Palakkad. The vehicle fell into the quarry while unloading soil. Scuba divers and fire force personnel located his body following an extensive search operation after extracting the vehicle.

---- facebook comment plugin here -----

Latest