Kerala
രമ്യ ഹരിദാസ് എംഎല്‍എയെ ഫോണിലൂടെ അസഭ്യം പറഞ്ഞു; കേസെടുത്ത് പോലീസ്
എംഎല്‍എ ഹോസ്റ്റലിലെ ലാന്‍ഡ് ഫോണിലേക്ക് 27ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് കോള്‍ വന്നത്
തിരുവനന്തപുരം| ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസിനെ ഫോണ്‍ വിളിച്ച് അധിക്ഷേപം നടത്തിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. എംഎല്‍എ ഹോസ്റ്റലിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചായിരുന്നു അധിക്ഷേപം നടത്തിയത്. തുടര്‍ന്ന് എംഎല്‍എ മ്യൂസിയം പോലീസില്‍ പരാതി നല്‍കി. 27ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് എംഎല്‍എയ്ക്ക് ഫോണ്‍കോള്‍ എത്തിയത്.
എംഎല്‍എ ഹോസ്റ്റല്‍ നിളയിലെ 46-ാം നമ്പര്‍ മുറിയിലെ ഫോണിലേക്കാണ് കോള്‍ എത്തിയത്. എംഎല്‍എയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് എംഎല്‍എയുടെ ലാന്‍ഡ് ലൈനിലേക്ക് തുടര്‍ച്ചയായി ഫോണ്‍ കോള്‍ വന്നത്. എംഎല്‍എയോട് കേട്ടാല്‍ അറപ്പുള്ളതാക്കുന്ന വിധം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്. ഫോണ്‍ വിളിച്ചത് ആരാണ് എന്നതില്‍ പോലീസിന് ഇപ്പോഴും വ്യക്തതയില്ല.
Content Highlights: Museum police registered a case following a complaint by Chirayinkeezhu MLA Remya Haridas regarding abusive phone calls. The calls were made to her landline at the MLA hostel around 2 AM on October 27. The caller hurled insults and threats, prompting an active investigation to identify the suspect.


