Kerala
ഇടുക്കിയില്‍ ഭാര്യയെ കമ്പി കൊണ്ട് ആക്രമിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
ഇന്ന് രാവിലെ 9.30നാണ് സംഭവം.
നെടുങ്കണ്ടം| ഇടുക്കി കുഴിത്തൊളുവില്‍ ഭാര്യയെ കമ്പി കൊണ്ട് ആക്രമിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കമ്പംമെട്ട് നെറ്റിത്തൊഴു സ്വദേശി മഴുവന്‍ചേരിയില്‍ സന്തോഷാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുഴിത്തൊളു പോസ്റ്റ്ഓഫീസിലെ ജീവനക്കാരിയായ ശ്രീജയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30നാണ് സംഭവം. സന്തോഷും ശ്രീജയും തമ്മില്‍ വിവാഹ മോചനത്തിനായി കേസ് നിലനില്‍ക്കുകയാണ്.
ശനിയാഴ്ച വിധി വരാനിരിക്കുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന ശ്രീജയെ രാവിലെ ഓഫീസില്‍ നിന്ന് പിടിച്ചിറക്കി കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരെ കയ്യില്‍ കരുതിയിരുന്ന റിവോള്‍വര്‍ ചൂണ്ടി ഭയപ്പെടുത്തി ഓടിച്ചശേഷം സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു.
Content Highlights: A man died by suicide after allegedly attacking his estranged wife with an iron rod in Idukki Kuzhitholu. The incident occurred near a post office ahead of their divorce verdict. The injured woman is currently receiving treatment at a private hospital in Kattappana.


