Connect with us

Kerala

ക്വിസ് മത്സരത്തില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തി വിദ്യാഭ്യാസ വകുപ്പിന്റെ ചോദ്യം

ക്വിസ് മത്സരത്തില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തി വിദ്യാഭ്യാസ വകുപ്പിന്റെ ചോദ്യം

Published

|

Last Updated

കാസര്‍കോട് | സ്‌കൂള്‍ തലത്തില്‍ നടന്ന എല്‍ പി വിഭാഗം ക്വിസ് മത്സരത്തില്‍ ഹിന്ദുത്വ നേതാവ് വി ഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യോത്തരം തയ്യാറാക്കിയത് വിവാദമാവുന്നു. സോഷ്യല്‍ സയന്‍സ് ക്ലബ്ബ് അസോസിയേഷനാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയത്. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് ഉപജില്ലകളിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ ചോദ്യാവലിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

ബ്രിട്ടീഷുകാരുടെ കൈയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്നതാണ് ചോദ്യം. ഇതിന്റെ ഉത്തര സൂചികയില്‍ വി ഡി സവര്‍ക്കര്‍ എന്നാണ് നല്‍കിയിരിക്കുന്നത്. ടൈ ബ്രേയ്ക്കര്‍ ചോദ്യ വിഭാഗത്തില്‍ അഞ്ചാമത്തെ ചോദ്യമായാണ് ഇത് ചേര്‍ത്തിരിക്കുന്നത്. എല്‍ പി വിഭാഗം വിദ്യാര്‍ഥികള്‍ക്കായുള്ള ഫ്രീഡം ക്വിസ് മത്സരത്തിന്റെ ചോദ്യാവലിയിലാണ് ഇത്തരമൊരു ചോദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കാസര്‍കോട് ജില്ലയിലെ മൂന്ന് ഉപജില്ലകളിലെയും സോഷ്യല്‍ സയന്‍സ് ക്ലബ് അസോസിയേഷന്റെ ചുമതല വഹിക്കുന്ന അധ്യാപകര്‍ ചേര്‍ന്നാണ് ക്വിസ് മത്സരത്തിന്റെ ചോദ്യാവലി തയ്യാറാക്കിയത്. ചോദ്യം വിവാദമായ സാഹചര്യത്തില്‍ ഇതേക്കുറിച്ച് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രതികരിച്ചു.

ആര്‍ എസ് എസ്  ആശയാടിത്തറയായ ‘ഹിന്ദുത്വ’ എന്ന മതമൗലിക രാഷ്ട്രീയ പ്രത്യയശാസ്ത്രം ആവിഷ്‌കരിച്ചയാളാണ് വി ഡി സവര്‍ക്കര്‍. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിയതിന്റെ പേരിലാണ് സവര്‍ക്കര്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ അറിയപ്പെടുന്നത്.

 

Content Highlights:
A controversy erupted in Kasaragod over a school LP quiz question praising Hindutva leader VD Savarkar. The Social Science Club Association prepared the questionnaire for Manjeswaram, Kumbala, and Kasaragod sub-districts. The District Education Officer stated that action will be taken.

 

Latest