Connect with us

Kerala

വര്‍ക്കല ഫ്‌ളോട്ടിങ് ബ്രിഡ്ജ് അപകടം; കാരണം അനാസ്ഥയെന്ന് സൂചന

തിരമാലകള്‍ ശക്തമായി ഉയരുന്നതിനിടയിലും ആളുകളെ കയറ്റിയതാണ് അപകടത്തിനിടയാക്കിയതെന്ന് ലൈഫ് ഗാര്‍ഡ്.

Published

|

Last Updated

തിരുവനന്തപുരം | വര്‍ക്കലയിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് അപകടത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് ടൂറിസം ഡയറക്ടര്‍ പി ബി നൂഹ്.

ബ്രിഡ്ജിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഡി ടി പി സിക്ക് ഒഴിയാനാകില്ല. കരാര്‍ കമ്പനിക്ക് മാത്രമല്ല ബ്രിഡ്ജിന്റെ സുരക്ഷാ ചുമതല.

വേലിയേറ്റ മുന്നറിയിപ്പുകള്‍ ഉള്‍പ്പെടെ അവഗണിച്ചോയെന്ന് പരിശോധിക്കും. സംഭവത്തില്‍ റിപോര്‍ട്ട് നാളെ സമര്‍പ്പിക്കുമെന്നും ടൂറിസം ഡയറക്ടര്‍ പറഞ്ഞു. സംഭവത്തില്‍ ടൂറിസം ഡയറക്ടറുടെ റിപോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു.