mahila morcha
വണ്ടിപ്പെരിയാര്‍ കേസ്: മഹിളാ മോര്‍ച്ച ഡി ജി പിയുടെ ഔദ്യോഗിക വസതിയില്‍ തള്ളിക്കയറി
. അപ്രതീക്ഷിതമായ നീക്കമായതിനാല്‍ പോലീസിനു തടയാനായില്ല.
തിരുവനന്തപുരം | വണ്ടിപ്പെരിയാര്‍ കേസില്‍ വീഴ്ച ആരോപിച്ച് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ഡി ജി പിയുടെ ഔദ്യോഗിക വസതിയില്‍ തള്ളിക്കയറി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഡി ജി പി വീട്ടിലുള്ള സമയത്താണ് പോലീസിനെ മറികടന്നു പത്തോളം പ്രവര്‍ത്തകര്‍ ഇരച്ചു കയറിയത്. അപ്രതീക്ഷിതമായ നീക്കമായതിനാല്‍ പോലീസിനു തടയാനായില്ല. തുടര്‍ന്നു പ്രവര്‍ത്തകര്‍ മുറ്റത്തിരുന്നു പ്രതിഷേധിച്ചു.
വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയെ രക്ഷപെടാന്‍ പോലീസ് സഹായിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഡി ജി പി ഓഫിസിലേക്കു മഹിളാമോര്‍ച്ച മാര്‍ച്ച് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി പ്രവര്‍ത്തകര്‍ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറുകയായിരുന്നു.
---- facebook comment plugin here -----




