Connect with us

Vande Bharath Train

സമയം പാലിക്കാനാകാതെ വൈകിയോടി വന്ദേഭാരത്

കോട്ടയം മുതൽ കണ്ണൂർ വരെയാണ് വന്ദേഭാരത് വൈകുന്നത്.

Published

|

Last Updated

തിരുവനന്തപുരം| റെയിൽവേ സ്റ്റേഷനുകളിൽ വൈകിയെത്തി അർധ അതിവേഗ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ്. പ്രഖ്യാപിച്ച സമയം പാലിക്കാനാകാതെയാണ് വന്ദേഭാരത് എത്തുന്നത്. സ്റ്റേഷനുകളിൽ 20 മിനുട്ട് വരെയാണ് വന്ദേഭാരത് വൈകുന്നത്.

കോട്ടയം മുതൽ കണ്ണൂർ വരെയാണ് വന്ദേഭാരത് വൈകുന്നത്. രാവിലെ 8.17ന് എറണാകുളത്ത് എത്തേണ്ട വന്ദേഭാരത് 12 മിനുട്ട് വൈകി 8.29നാണ് എത്തിയത്. ഉച്ചക്ക് 1.03ന് കോഴിക്കോട്ട് എത്തേണ്ടത് 11 മിനുട്ട് വൈകി. കോഴിക്കോടിനും കണ്ണൂരിനുമിടയില്‍ വൈകൽ 20 മിനുട്ട് ആയിരുന്നു. എന്നാല്‍, കൃത്യസമയമായ 1.25ന് തന്നെ കാസര്‍കോട് എത്തി.

വിവിധയിടങ്ങളില്‍ ട്രാക്ക് നവീകരണ ജോലികള്‍ നടക്കുന്നതിനാലാണ് ഇതെന്ന് റെയിൽവേ വൃത്തങ്ങൾ പറയുന്നു.