Connect with us

Malappuram

വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണം: കേന്ദ്ര മന്ത്രിക്ക് നിവേദനം നല്‍കി കേരള മുസ്ലിം ജമാഅത്ത്

കേന്ദ്ര വിദേശകാര്യ സഹമന്ത്രിക്കും ഉദ്യോഗസ്ഥ പ്രമുഖര്‍ക്കുമാണ് ജില്ലാ പബ്ലിക് റിലേഷന്‍സ് സെക്രട്ടറി കെ പി ജമാല്‍ കരുളായി നിവേദനം നല്‍കിയത്.

Published

|

Last Updated

മലപ്പുറം | ഈ മാസം 25 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ് ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനികുമാറിന് നിവേദനം നല്‍കി.

നേരത്തെ പരീക്ഷണ ഓട്ടത്തില്‍ തിരൂരില്‍ സ്റ്റോപ്പുണ്ടായിരുന്നത് അന്തിമമായി ഇറക്കിയ സമയപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഇത് ഖേദകരവും ജില്ലയിലെ 45 ലക്ഷത്തിലധികം വരുന്ന ജനങ്ങളോടുള്ള വിവേചനവും ഉന്നത യാത്രാ സൗകര്യ നിഷേധവുമാണെന്നും കമ്മിറ്റി പറഞ്ഞു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രിക്കും ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും ഓണ്‍ലൈനായാണ് ജില്ലാ പബ്ലിക് റിലേഷന്‍സ് സെക്രട്ടറി കെ പി ജമാല്‍ കരുളായി നിവേദനം നല്‍കിയത്.

 

Latest