Connect with us

Kerala

വന്ദേ ഭാരതിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ്; സമയക്രമത്തില്‍ മാറ്റം

6.03 ന് കൊല്ലത്തെത്തുന്ന വന്ദേഭാരത് രണ്ട് മിനുട്ട് ഇവിടെ നിര്‍ത്തിയിടും. ശേഷം 6.05 ന് കൊല്ലത്ത് നിന്നും പുറപ്പെട്ട് 6.53 ന് ചെങ്ങന്നൂരില്‍ എത്തും.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസര്‍കോട്ടേക്ക് സര്‍വീസ് നടത്തുന്ന വന്ദേ ഭാരതിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചതോടെ ട്രെയിനിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തി. 6.03 ന് കൊല്ലത്തെത്തുന്ന വന്ദേഭാരത് രണ്ട് മിനുട്ട് ഇവിടെ നിര്‍ത്തിയിടും. ശേഷം 6.05 ന് കൊല്ലത്ത് നിന്നും പുറപ്പെട്ട് 6.53 ന് ചെങ്ങന്നൂരില്‍ എത്തും. ചെങ്ങന്നൂരില്‍ രണ്ട് മിനുട്ട് നിര്‍ത്തിയ ശേഷം 6.55 ന് ഇവിടെ നിന്ന് തിരിക്കും. നേരത്തെ എത്തിയിരുന്ന സമയത്ത് തന്നെ വന്ദേഭാരത് കോട്ടയത്തും എറണാകുളത്തും എത്തും. ഇതില്‍ മാറ്റമുണ്ടാകില്ല.

എന്നാല്‍, തൃശൂരിലും സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പതിവു സമയമായ 9.30 ന് തന്നെ എത്തുന്ന ട്രെയിന്‍ ഒരു മിനുട്ടിലധികം ഇവിടെ തങ്ങും. നേരത്തെ രണ്ട് മിനുട്ടാണ് നിര്‍ത്തിയിട്ടിരുന്നതെങ്കില്‍ ഇന്ന് മുതല്‍ തൃശൂരില്‍ വന്ദേഭാരത് മൂന്ന് മിനുട്ട് നിര്‍ത്തിയിടും. ശേഷം 9.33 ന് ഇവിടെ നിന്ന് പുറപ്പെടും.

ഷൊര്‍ണൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലെ സമയപ്രകാരം തന്നെ വന്ദേഭാരത് എത്തും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് സ്റ്റേഷനുകളിലാണ് ഷൊര്‍ണൂര്‍ കഴിഞ്ഞാല്‍ വന്ദേഭാരത് നിര്‍ത്തുക. മടക്കയാത്രയിലും കാസര്‍കോട് മുതല്‍ ഷൊര്‍ണൂര്‍ വരെ സമയക്രമം നിലവിലേത് തുടരും. എന്നാല്‍ തൃശൂരില്‍ ഒരു മിനിട്ട് അധികം നിര്‍ത്തിയിടും. 6.10 ന് തന്നെ എത്തുന്ന ട്രെയിന്‍ ഇവിടെനിന്നും പുറപ്പെടുക 6.13 നായിരിക്കും. എറണാകുളത്തും കോട്ടയത്തും സമയത്തില്‍ മാറ്റമില്ല. ചെങ്ങന്നൂരില്‍ 8.46 ന് എത്തും. 8.48 ന് ഇവിടെ നിന്ന് പുറപ്പെടും. കൊല്ലത്ത് 9.34 ന് എത്തുന്ന ട്രെയിന്‍ 9.36 ന് ഇവിടെ നിന്ന് പുറപ്പെടും. മുമ്പത്തേതിലും അഞ്ച് മിനുട്ട് വൈകി 10.40 നാണ് ട്രെയിന്‍ തിരുവനന്തപുരത്ത് എത്തുക.

 

 

 

 

---- facebook comment plugin here -----

Latest