National
ഉത്തര്‍പ്രദേശില്‍ ശക്തമായ കാറ്റിലും മഴയിലും നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു; ആറ് പേര്‍ കൊല്ലപ്പെട്ടു
രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്തിരുന്നവരും മഴയത്ത് പാലത്തിന് താഴെ വിശ്രമിച്ചവരുമാണ് അപകടത്തില്‍പ്പെട്ടത്.
ഹമീര്‍പൂര്‍| ഉത്തര്‍പ്രദേശില്‍ ശക്തമായ കാറ്റിലും മഴയിലും നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു. ഉത്തര്‍പ്രദേശിലെ ഹമീര്‍പൂര്‍ ജില്ലയില്‍ ബേത്വ നദിക്ക് കുറുകെ നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ലോകേന്ദ്ര നിഷാദ് (22), കുല്‍ദീപ് നിഷാദ് (19), സാവന്ത് യാദവ് (28), സഭജീത് (30), പുഷ്‌പേന്ദ്ര സിംഗ് ചൗഹാന്‍ (34), രാജേഷ് പാല്‍ (42) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ ബന്ദ, ഹമീര്‍പൂര്‍ സ്വദേശികളാണ്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് പാലത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നു വീണ് അപകടമുണ്ടായത്. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്തിരുന്നവരും മഴയത്ത് പാലത്തിന് താഴെ വിശ്രമിച്ചവരുമാണ് അപകടത്തില്‍പ്പെട്ടത്.
Content Highlights:
A portion of an under-construction bridge over the Betwa River in the Hamirpur district of Uttar Pradesh collapsed following severe storms and heavy rainfall. The tragic incident occurred during the early hours of the morning, resulting in the immediate death of six laborers who were either working the night shift or taking shelter beneath the structure. Authorities have identified the deceased victims as residents of Banda and Hamirpur.







