Connect with us

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 11 സിപിഎം പ്രവര്‍ത്തകര്‍ കൂടി റിമാന്‍ഡില്‍

പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായ ഐപി ബിനു ഉള്‍പ്പെടെ 11 പേരെയാണ് ഇന്ന് റിമാന്‍ഡ് ചെയ്തതത്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 11 സിപിഎം പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു. ഇന്നലെ ഏഴു പ്രതികളെ റിമാന്‍ഡ് ചെയ്തിരുന്നു. പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായ ഐപി ബിനു ഉള്‍പ്പെടെ 11 പേരെയാണ് ഇന്ന് റിമാന്‍ഡ് ചെയ്തതത്.

പ്രതികള്‍ കല്ലുകൊണ്ടും ആയുധം ഉപയോഗിച്ചും ഇഡി ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചുവെന്നും പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.്ര

അതേ സമയം കേസിലെ മുഖ്യപ്രതിയായ ദിനകറിനെ ഇന്ന് അറസ്റ്റ് ചെയ്തു. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം പുറത്തേക്കിറങ്ങിയപ്പോള്‍ കൈകൊണ്ടും കമ്പുകൊണ്ടും ആക്രണം നടത്തിയത് വട്ടിയൂര്‍ക്കാവ് സ്വദേശിയായ ദിനകറാണ്. കൊടുങ്ങാനൂര്‍ ബ്രാഞ്ച് അംഗമാണ് ദിനകര്‍. കേസില്‍ ഇനി ആറ്റുകാല്‍ മുന്‍ കൗണ്‍സിലര്‍ ഉണ്ണി, പാളയം സന്തോഷ് എന്നിവരെ പിടികൂടാനുണ്ട്.

 

Latest