Connect with us

Kerala

'ഇ ഡി കേസില്‍ ഇടപെടാന്‍ സര്‍ക്കാറിന് അധികാരമില്ല; രാഹുല്‍ഗാന്ധിയാണോ റെയ്ഡിന് ആളെ അയച്ചത്?'

ഇഡി റെയ്ഡില്‍ എപ്പോള്‍ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തനിക്ക് തരണമെന്നും ഒളിച്ചോടുന്ന ആളല്ല താനല്ലെന്നും മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |ഇഡി റെയ്ഡില്‍ എപ്പോള്‍ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തനിക്ക് തരണമെന്നും ഒളിച്ചോടുന്ന ആളല്ല താനല്ലെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍. ഇഡി റെയ്ഡില്‍ എല്ലായിടത്തും വെച്ച് മാധ്യമങ്ങള്‍ തന്നെ ചോദ്യം ചെയ്തു. ഇതിനിടെ മുഖത്ത് മൈക്ക് വന്ന് അടിക്കുകയും ചെയ്തു. താന്‍ ഒളിച്ചോടുന്ന ആളല്ല. മറുപടി എപ്പോള്‍ പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തരണം- മുഖ്യമന്ത്രി പറഞ്ഞു.

രാഹുല്‍ഗാന്ധിയാണോ ഇ ഡി റെയ്ഡിന് ആളെ അയച്ചത്?. റെയ്ഡിനുശേഷം പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ മാത്രമാണ് കുറ്റപ്പെടുത്തിയത്. തനിക്കെതിരെ ഇ ഡി കേസ് വന്നപ്പോള്‍ രാഹുല്‍ഗാന്ധി കോണ്‍ഗ്രസുകാരെ വിട്ട് ഇ ഡിയുടെ വാഹനം തല്ലിതകര്‍ത്തോ? .രാഹുല്‍ഗാന്ധി രാഷ്ട്രീയമായാണ് കേസിനെ നേരിട്ടത്. പിണറായിയുടെ മകള്‍ക്കെതിരെ കേസെടുത്തത് രാഷ്ട്രീയമായാണെങ്കില്‍ സിപിഎമ്മിന് രാഷ്ട്രീയമായി പ്രതിഷേധിക്കാമെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

അതേ സമയം ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണം ഇങ്ങനെ വേണം എന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരിനു അധികാരമില്ല. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റമാണ്. പിണറായിയുടെ മകള്‍ക്കെതിരെ കേന്ദ്ര ഏജന്‍സിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് അവര്‍ നടപടി സ്വീകരിക്കുന്നത്. സംസ്ഥാനത്തിന് അതില്‍ പങ്കില്ല. റെയ്ഡ് വിവരം ഇ ഡി പോലീസിനെ അറിയിച്ചിട്ടില്ല. ആള്‍കൂട്ടം കണ്ട് ആഭ്യന്തര മന്ത്രിയാണ് പോലീസിനെ വിട്ടത്. അദ്ദേഹത്തെ അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

 

Latest