Connect with us

National

വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക; ഉദയനിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മല സീതാരാമന്‍

പ്രളയ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കാത്തതിനെതിരെ ഉദയനിധി നടത്തിയ പരാമര്‍ശമാണ് കേന്ദ്രമന്ത്രിയെ ചൊടിപ്പിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| തമിഴ്‌നാട് കായിക-യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രളയ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കാത്തതിനെതിരെ ഉദയനിധി നടത്തിയ പരാമര്‍ശമാണ് കേന്ദ്രമന്ത്രിയെ ചൊടിപ്പിച്ചത്. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. മന്ത്രിയായിരിക്കുമ്പോള്‍ ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഞങ്ങള്‍ ചോദിക്കുന്നത് ആരുടെയും അച്ഛന്റെ സ്വത്തല്ല. തമിഴ്നാട്ടിലെ ജനങ്ങള്‍ അടയ്ക്കുന്ന നികുതിയുടെ വിഹിതം മാത്രമാണ്. തമിഴ്‌നാട് ഗവര്‍ണ്ണറുടെ സ്വത്തും ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു സ്റ്റാലിന്റെ വിവാദ പരാമര്‍ശം. രാഷ്ട്രീയത്തില്‍ അച്ഛനെയോ അമ്മയെയോ കുറിച്ച് സംസാരിക്കാന്‍ പാടില്ല. ഉദയനിധി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിയാണെന്ന് ഓര്‍ക്കണമെന്നും കേന്ദമന്ത്രി പറഞ്ഞു.

രാഷ്ട്രീയ നേതാവായ ഉദയനിധിയ്ക്ക് ഈ മേഖലയില്‍ പുരോഗതിയുണ്ടാകണമെങ്കില്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടത് പ്രധാനമാണ്. കേന്ദ്ര സര്‍ക്കാര്‍ ഇതിനകം തന്നെ തമിഴ്‌നാടിന് 900 കോടി രൂപ കൈമാറിയിട്ടുണ്ട്. അത് തന്റെ അച്ഛന്റെയോ അദ്ദേഹത്തിന്റെ പിതാവിന്റെയോ പണമല്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

 

 

Latest