Connect with us

International

ഇന്ത്യന്‍ ഐ ടി കമ്പനികള്‍ക്ക് യു എസില്‍ വന്‍ തിരിച്ചടി; സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി

അമേരിക്കൻ തൊഴിലാളികളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്നാരോപിച്ചാണ് നടപടി

Published

|

Last Updated

വാഷിങ്ടണ്‍ | അമേരിക്കയില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ ഐ ടി ജീവനക്കാരുടെ ഗ്രീന്‍ കാര്‍ഡ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി യു എസ് തൊഴില്‍ വകുപ്പിന്റെ കടുത്ത നടപടി.

ഇന്‍ഫോസിസ്, ടി സി എസ്, വിപ്രോ, എച്ച് സി എല്‍ തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ ഐ ടി കമ്പനികളെയും മൈക്രോസോഫ്റ്റ്, അഡോബ് തുടങ്ങിയ ആഗോള ഭീമന്മാരെയും വിദേശ ജീവനക്കാര്‍ക്ക് സ്ഥിര താമസത്തിന് അപേക്ഷിക്കാന്‍ സഹായിക്കുന്ന പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

ചട്ടങ്ങള്‍ ദുരുപയോഗം ചെയ്ത് അമേരിക്കന്‍ തൊഴിലാളികളുടെ അവസരങ്ങള്‍ തട്ടിയെടുത്തുവെന്ന് ആരോപിച്ചാണ് ഫെഡറല്‍ ഭരണകൂടത്തിന്റെ നടപടി. എച്ച്-1ബി വിസ സമ്പ്രദായത്തിനെതിരെ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ശക്തമായ വിമര്‍ശനം ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നിര്‍ണായക നീക്കമുണ്ടായിരിക്കുന്നത്.

ഈ വിലക്ക് നിലവില്‍ വരുന്നതോടെ കമ്പനികളുടെ പുതിയ അപേക്ഷകളും നിലവിലുള്ള പ്രക്രിയകളും പൂര്‍ണ്ണമായി സ്തംഭിക്കുകയും  ഇത് അമേരിക്കയിലുള്ള ഇന്ത്യന്‍ ജീവനക്കാരുടെ സ്ഥിരതാമസ നടപടികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

Content Highlights: The US Department of Labor suspended top IT firms including Infosys, TCS, and Wipro from the PERM labor certification program. Officials cited rule abuse impacting local workers following critique of the H-1B system by Vice President JD Vance. The ban halts Green Card processing for employees.

---- facebook comment plugin here -----

Latest