Connect with us

International

ഇറാഖിലെ ഇറാനുമായി ബന്ധപ്പെട്ട ഗ്രൂപ്പുകള്‍ക്ക് നേരെ യു എസ്-സഊദി ആക്രമണം

സഊദിയുടെ എണ്ണ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ഐ ആര്‍ ജി സി നിര്‍ദേശപ്രകാരം നടന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പ്രതികാരമായാണിത്.

Published

|

Last Updated

വാഷിങ്ടണ്‍/റിയാദ്/തെഹ്‌റാന്‍ | ഇറാഖിലെ ഇറാനുമായി ബന്ധപ്പെട്ട ഗ്രൂപ്പുകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് യു എസും സഊദി അറേബ്യയും. കഴിഞ്ഞ 30 ദിവസത്തിനിടെ സഊദിയുടെ എണ്ണ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ’30 ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി)’ ന്റെ നിര്‍ദേശപ്രകാരം നടന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പ്രതികാരമായാണിത്.

ജോര്‍ദാനിലെ തങ്ങളുടെ ഒരു താവളത്തില്‍ സേനക്ക് നേരെ ഇറാന്‍ ഒരു അപ്രതീക്ഷിത ആക്രമണ ശ്രമം നടത്തിയതായും ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായും യു എസ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് യു എസ്-സഊദി ആക്രമണം.

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ യുദ്ധം പുനരാരംഭിക്കുന്നത് ഉള്‍പ്പെടെ ഏത് നടപടിയും സ്വീകരിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ, യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ ക്രിയാത്മകവും ഫലപ്രദവുമായ ചര്‍ച്ചകള്‍ നടത്തിയതായി വൈറ്റ് ഹൗസ് വെളിപ്പെടുത്തി.

Content Highlights:
Joint air strikes by US and Saudi forces targeted Iran-backed militia bases across key positions in Iraq. The offensive marks a major escalation in regional tensions involving Washington, Riyadh, and Tehran. Local officials report significant military site damage following the coordinated bombing.

 

Latest