Connect with us

National

എം എല്‍ എമാര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് വീണു; യു പി മുന്‍ മന്ത്രി മരിച്ചു

മരണപ്പെട്ടത് ബി ജെ പി നേതാവ് നാനക് റാം ഭുര്‍ജി (68).

Published

|

Last Updated

ലക്‌നൗ | കെട്ടിടത്തില്‍ നിന്ന് വീണ് പരുക്കേറ്റ യു പി മുന്‍ മന്ത്രിയും ബി ജെ പി നേതാവുമായ നാനക് റാം ഭുര്‍ജി (68) അന്തരിച്ചു. ഇന്നലെ ഉച്ചക്കാണ് ലക്‌നൗ ഹസ്രത്ഗഞ്ചിലെ ‘ദാരൂള്‍ ഷഫ’ ന്യൂ എം എല്‍ എ റെസിഡന്‍സ് സമുച്ചയത്തിന് പിന്‍വശത്തെ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് നാനക് റാം വീണത്. പോലീസ് എത്തി അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

ബി ജെ പി ഒ ബി സി മോര്‍ച്ചയുടെ യു പി സംസ്ഥാന സെക്രട്ടറിയായിരുന്ന നാനക് റാം ഭുര്‍ജി കുറച്ചുകാലമായി തീവ്രമായ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് അറിയിച്ചു.

സ്ഥലത്തെ സി സി ടി വി ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പോലീസ് നീക്കം.

Content Highlights:
A former minister of Uttar Pradesh tragically died after falling from the seventh floor of a building housing MLAs. Local authorities and police immediately responded to the scene following the incident. An investigation has been launched to determine the exact circumstances surrounding the fall.

Latest