National
മരണാനന്തര ചടങ്ങില്‍ വിളമ്പിയ കറിയില്‍ കീടനാശിനി കലര്‍ന്നതായി സംശയം; യു പിയില്‍ 12 പേര്‍ ആശുപത്രിയില്‍
കറി തയ്യാറാക്കിയ പാത്രം പരിശോധിച്ചപ്പോള്‍ അതിന്റെ അടിയില്‍ തുറന്ന നിലയില്‍ 'സള്‍ഫാസ്' എന്ന കീടനാശിനിയുടെ കുപ്പി കുടുംബാംഗങ്ങള്‍ കണ്ടെത്തി.
ഹര്‍ദോയ് | യു പിയില്‍ രഹ്‌തോറ ഗ്രാമത്തില്‍ വിഷാംശം കലര്‍ന്ന ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണാനന്തര ചടങ്ങില്‍ വിളമ്പിയ കറിയില്‍ കീടനാശിനി കലര്‍ന്നതായാണ് സംശയിക്കുന്നത്.
പാലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പ്രദേശത്താണ് സംഭവം. കറിക്ക് അസാധാരണമായ കയ്പ്പ് അനുഭവപ്പെട്ടതോടെയാണ് വിഷയം ശ്രദ്ധയില്‍പ്പെട്ടത്. ഭക്ഷണം കഴിച്ചവര്‍ക്ക് ഛര്‍ദിയും തലചുറ്റലും അനുഭവപ്പെട്ടു. ഇതോടെ കുടുംബാംഗങ്ങള്‍ ഭക്ഷണം വിതരണം ചെയ്യുന്നത് നിര്‍ത്തുകയും അസ്വസ്ഥത അനുഭവപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
കറി തയ്യാറാക്കിയ പാത്രം പരിശോധിച്ചപ്പോള്‍ അതിന്റെ അടിയില്‍ തുറന്ന നിലയില്‍ ‘സള്‍ഫാസ്’ എന്ന കീടനാശിനിയുടെ കുപ്പി കുടുംബാംഗങ്ങള്‍ കണ്ടെത്തി. ഇത് എങ്ങനെ പാത്രത്തില്‍ എത്തി എന്നതില്‍ അന്വേഷണം നടന്നുവരികയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പാലി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിജയ് കുമാര്‍ മിശ്ര അറിയിച്ചു. പരാതി ലഭിച്ച ശേഷം തുടര്‍ നിയമനടപടികള്‍ സ്വീകരിക്കും.
Content Highlights:
Twelve people were admitted to the hospital in Uttar Pradesh following suspected pesticide contamination in food served during a post-funeral ritual. The victims experienced severe discomfort shortly after consuming the meal provided at the event. Local authorities have initiated an investigation to determine the exact cause of the contamination.

