Connect with us

International

യു എസ് ജനപ്രതിനിധി സഭ; ഭൂരിപക്ഷം പിടിച്ചെടുത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി

435 അംഗ സഭയില്‍ ഭൂരിപക്ഷത്തിന് ആവശ്യമായ 218 സീറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേടി.

Published

|

Last Updated

വാഷിങ്ടണ്‍ | യു എസ് ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം പിടിച്ചെടുത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. 435 അംഗ സഭയില്‍ ഭൂരിപക്ഷത്തിന് ആവശ്യമായ 218 സീറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേടി. 211 സീറ്റാണ് ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ചത്. ആറ് സീറ്റുകളിലെ ഫലം കൂടി പുറത്തുവരാനുണ്ട്. എന്നാല്‍, സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്കാണ്.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്. വിര്‍ജീനിയ, മിനിസോട്ട, കാന്‍സാസ് തുടങ്ങിയ സ്ഥലങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടിയേറ്റു. ജനപ്രതിനിധി സഭയില്‍ കെവിന്‍ മക്കാര്‍ത്തി സ്പീക്കറായി എത്തിയേക്കുമെന്നാണ് സൂചന.

 

 

 

Latest