Kerala
കണ്ണൂരില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ ആള്‍ മുങ്ങിമരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല
മൃതദേഹം ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്
കണ്ണൂര്‍|കണ്ണൂര്‍ മമ്പറം കേളാലൂര്‍ മഹാവിഷ്ണു ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ ആള്‍ മുങ്ങിമരിച്ചു. മരിച്ചയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇന്ന് രാവിലെയാണ് സംഭവം. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കുളത്തില്‍ നിന്ന് പുറത്തെടുത്തത്.
ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ ഇയാള്‍ നീന്തുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവം നടക്കുമ്പോള്‍ കുളത്തിന് സമീപത്ത് ആരും ഉണ്ടായിരുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പിന്നീട് കുളിക്കാനെത്തിയ മറ്റൊരാളാണ് ഒരാള്‍ വെള്ളത്തില്‍ ഒഴുകിപ്പോകുന്നത് കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെയും പോലീസിനെയും വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സ് സംഘം നാട്ടുകാരുടെ സഹായത്തോടെ വെള്ളത്തില്‍ മുങ്ങിയ ആളെ കരയ്‌ക്കെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചയാളെ തിരിച്ചറിയുന്നതിനും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനുമായി പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights:
An unidentified man drowned in the Kelalure Mahavishnu temple pond at Mambaram in Kannur. Fire force and locals recovered the body, which is now kept at Thalassery General Hospital. Police have launched an investigation to identify the deceased.



