Kerala
കള്ള് ഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷ ലൈസന്‍സ് നിര്‍ബന്ധം; കര്‍ശനമാക്കി എക്സൈസ്
നടപടിയെടുക്കാതെ കണ്ണടയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ശിക്ഷാ നടപടിയുണ്ടാകും.
തിരുവനന്തപുരം| കേരളത്തിലെ കള്ള് ഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കി എക്സൈസ്. ലൈസന്‍സ് ഇല്ലാതെ ഭക്ഷണം നല്‍കുന്ന ഷാപ്പുകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് എക്സൈസ് കമ്മീഷണര്‍ വ്യക്തമാക്കി. നടപടിയെടുക്കാതെ കണ്ണയ്ടക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ശിക്ഷാ നടപടിയുണ്ടാകും.
എക്സൈസ് കമ്മീഷണറാണ് കര്‍ശന മുന്നറിയിപ്പുമായി ഉത്തരവ് പുറത്തിറക്കിയത്. ഓപ്പറേഷന്‍ ശുദ്ധിയുടെ ഭാഗമായിട്ടാണ് നടപടി. കള്ള് ഷാപ്പുകളിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
മുമ്പും ലൈസന്‍സുമായി ബന്ധപ്പെട്ട ഉത്തരവ് എക്സൈസ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ആ ഉത്തരവ് കാര്യമായി പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
Content Highlights:
The Kerala Excise Department has made food safety licenses mandatory for food served in toddy shops. Strict action will be taken against non-compliant shops and negligent officers under Operation Shuddhi following complaints. A fresh directive was issued after earlier orders were largely ignored.



