Connect with us

houthi attack

യമനിലെ ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തെ യു എന്‍ അപലപിച്ചു

സംഭവത്തില്‍ അന്വേഷണം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Published

|

Last Updated

ന്യൂയോര്‍ക്ക് | യമനിലെ സാദ നഗരത്തില്‍ സൗഊദി സഖ്യസേനയുടെ ആകാശ തിരച്ചിലിനെ ഐക്യരാഷ്ട്രസഭാ തലവന്‍ അന്റോണിയോ ഗുട്ടറസ് അപലപിച്ചു. ഏഴുപതിലേറെ യമന്‍ പൗരന്മാരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ അന്വേഷണം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുതാര്യവും കാര്യക്ഷമവുമായ അന്വേഷണം സംഭവത്തില്‍ ഉണ്ടാവണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

അഭയാര്‍ഥികളെ പാര്‍പ്പിച്ച തടങ്കല്‍ കേന്ദ്രത്തെ ലക്ഷ്യമിട്ടുള്ള ബോംബ് ആക്രമണം നടന്നിരുന്നു. ഇതില്‍ നൂറിലേറെ പേര്‍ കാണാതായിട്ടുണ്ടെന്നും ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും ഇവിടെ പ്രവര്‍ത്തിക്കുന്ന റെഡ് ക്രോസ് വളണ്ടിയര്‍മാര്‍ അറിയിച്ചിരുന്നു.

ഹൊദൈദ നഗരത്തിലെ ടെലികമ്മ്യൂണിക്കേഷന്‍ കേന്ദ്രത്തിലും നേരത്തെ ആക്രമണമുണ്ടായി. ഇതേത്തുടര്‍ന്ന് രാജ്യത്തെ വിവിധയിടങ്ങളില്‍ ഇന്റര്‍നെറ്റ് ബന്ധം ലഭ്യമായിരുന്നില്ല. സൗഊദി സഖ്യസേന സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നുവെന്ന് യമനിലെ ഹൂതി വിമതര്‍ ആരോപിച്ചു.

Latest