Connect with us

cow attack

പശുക്കടത്ത് ആരോപിച്ച് രണ്ടു യുവാക്കളെ ചുട്ടുകൊന്നു

ബജ്രംഗ് ദള്‍ നേതാക്കള്‍ അറസ്റ്റില്‍

Published

|

Last Updated

ചണ്ഡിഗഢ് |   പശുക്കടത്ത് ആരോപിച്ച് ബജ്രംഗ് ദള്‍ സംഘം തട്ടിക്കൊണ്ടുപോയ രണ്ടുയുവാക്കളുടെ മൃതദേഹം ചുട്ടുകൊന്ന നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ ഭിവാനിയിലാണ് സംഭവം.
രാജസ്ഥാന്‍ സ്വദേശികളായ രണ്ട് യുവാക്കളുടെ മൃതദേഹമാണ് വാഹനത്തോടൊപ്പം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. രാജസ്ഥാനില്‍നിന്ന് പശുക്കടത്ത് ആരോപിച്ച് തട്ടിക്കൊണ്ടുപോയ നസീര്‍(25), ജുനൈദ്(35) എന്നിവരുടെ മൃതദേഹങ്ങളാണ് വാഹനത്തോടൊപ്പം കത്തിച്ചത്. ഇവരെ ഭിവാനിയില്‍ എത്തിച്ച ശേഷം വാഹനത്തിലിട്ട് ജീവനോടെ കത്തിക്കുകയായിരുന്നുവെന്നാണു വിവരം.

ബൊലേറോ വാഹനവും പൂര്‍ണമായി കത്തിനശിച്ചു. രാജസ്ഥാനിലെ ഗോപാല്‍ഗഢ് സ്വദേശികളായ നസീര്‍, ജുനൈദ് എന്നിവരെ കഴിഞ്ഞ ദിവസമാണ് പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ ഭരത്പൂരില്‍നിന്നു തട്ടിക്കൊണ്ടുപോയത്. ബജ്രംഗ് ദള്‍ നേതാക്കള്‍ അടങ്ങുന്ന സംഘമാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നാണു കുടുംബം ആരോപിക്കുന്നത്.

സംഭവത്തില്‍ ബജ്രംഗ് ദള്‍ നേതാക്കളായ മോനു മനേശ്വര്‍, ലോകേഷ്, റിങ്കു സൈനി, ശ്രീകാന്ത് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Latest