National
ഒരേസമയം റണ്‍വേയില്‍ രണ്ട് വിമാനങ്ങള്‍; ഒഴിവായത് വന്‍ ദുരന്തം
തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ഇന്‍ഡിഗോ വിമാനം അതേ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.
		
      																					
              
              
            മുംബൈ | മുംബൈ വിമാനത്താവളത്തില്‍ ഒരേ റണ്‍വേയില്‍ രണ്ട് വിമാനങ്ങള്‍. ഒരു വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ മറ്റൊരു വിമാനം അതേ റണ്‍വേയില്‍ ലാന്‍ഡ് ചെയ്തു.
തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ഇന്‍ഡിഗോ വിമാനം അതേ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. തലനാരിഴക്കാണ് വലിയൊരപകടം ഒഴിവായത്. ശനിയാഴ്ചയായിരുന്നു സംഭവം.
സംഭവത്തില്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥനെ പുറത്താക്കിയതയാണ് വിവരം.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
