Connect with us

car accident

പത്തനംതിട്ടയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

നാട്ടുകാരുടെ അവസരോചിത രക്ഷാപ്രവര്‍ത്തനമാണ് വലിയ ആളപായം ഒഴിവാക്കിയത്.

Published

|

Last Updated

അടൂര്‍ | പത്തനംതിട്ട അടൂരില്‍ വിവാഹപാർട്ടി സഞ്ചരിച്ച കാർ കനാലിൽ വീണ് മൂന്ന് സ്ത്രീകൾ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരുടെ അവസരോചിത രക്ഷാപ്രവര്‍ത്തനമാണ് വലിയ ആളപായം ഒഴിവാക്കിയത്.

 ആയൂർ അമ്പലംമുക്ക് കാത്തിരത്തുംമൂട് ( ഹാപ്പിവില്ല)കുടുംബാംഗങ്ങളായ ഇന്ദിര (57), ശകുന്തള (51),ബിന്ദു (38)  എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടൂർ ഹൈസ്ക്കൂൾ ജംഗ്ഷനിൽ കരുവാറ്റയിൽ നിയന്ത്രണം വിട്ട കാർ കനാലിലേക്ക് പതിക്കുകയായിരുന്നു.  ആയൂർ അമ്പലംമുക്കിൽ നിന്നും ആലപ്പുഴയിലെ ഹരിപ്പാട്ടേക്ക് വിവാഹഡ്രസ് കൊടുക്കാൻ പോയവരുടെ സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്.

Latest