Kerala
അരലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി രണ്ട് പേര്‍ അറസ്റ്റില്‍
വ്യാജനോട്ട് നിര്‍മിക്കാനുപയോഗിച്ച ഫോട്ടോ സ്റ്റാറ്റ് മെഷീന്‍ ഉള്‍പ്പെടെയുള്ളവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കൊച്ചി | അരലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പോണേക്കര കല്ലൂവീട്ടില്‍ വിപിന്‍ ടോണി(25), ദേശാഭിമാനി റോഡ് കോഴിപ്പറമ്പില്‍ സുഹൈല്‍(26) എന്നിവരെയാണ് എളമക്കര പോലീസ് പിടികൂടിയത്.ഇവരില്‍ നിന്നം 52,350 രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. ഇതില്‍ 500 രൂപയുടെ 80 നോട്ടുകളും 200 രൂപയുടെ 59 നോട്ടുകളും 100 രൂപയുടെ നാലു നോട്ടുകളും 50 രൂപയുടെ മൂന്ന് നോട്ടുകളും ഉള്‍പ്പെടും.
വ്യാജനോട്ട് നിര്‍മിക്കാനുപയോഗിച്ച ഫോട്ടോ സ്റ്റാറ്റ് മെഷീന്‍ ഉള്‍പ്പെടെയുള്ളവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇടപ്പള്ളി ഭാഗത്തുനിന്ന് ഇന്നു പുലര്‍ച്ചെയാണ് ഇവര്‍ പിടിയിലായത്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും







