Connect with us

National

ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും; മമത ബാനര്‍ജി

ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് ഇന്ത്യ മുന്നണിയായി മത്സരിക്കാനുള്ള നീക്കത്തിന് ഈ തീരുമാനം തിരിച്ചടിയായിരിക്കുകയാണ്‌.

Published

|

Last Updated

കൊല്‍ക്കത്ത| പശ്ചിമബംഗാളില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് ഇന്ത്യ മുന്നണിയായി മത്സരിക്കാനുള്ള നീക്കത്തിന് ഈ തീരുമാനം തിരിച്ചടിയായിരിക്കുകയാണ്‌. ഇന്ത്യ മുന്നണി നേതൃത്വവുമായുള്ള സീറ്റ് വിഭജന ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മമതയുടെ തീരുമാനം.

തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ടു വെച്ച നിര്‍ദേശം കോണ്‍ഗ്രസ് തള്ളിതയായും അതിനാല്‍ തങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും മമത വ്യക്തമാക്കി. മമത ബാനര്‍ജി അവസരവാദിയാണെന്നും അവരുടെ പിന്തുണയില്ലാതെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

 

 

 

 

Latest