Kasargod
കാസർക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരംവീണു; യാത്രക്കാരി രക്ഷപ്പെട്ടു
വിദ്യാനഗറിലെ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സംഭവം

കാസർക്കോട് | കാസർക്കോട് വിദ്യാ നഗറിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. കാർ ഓടിച്ചയാൾ അത്ഭുതകരമായി പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. വിദ്യാനഗറിലെ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സംഭവം. വിദ്യാനഗർ സ്വദേശി പവിത്ര എസ് ആയിരുന്നു കാർ ഓടിച്ചിരുന്നത്.
ശക്തമായ കാറ്റും മഴയുമാണ് മരം ഒടിഞ്ഞ് റോഡിലേക്ക് വീഴാൻ കാരണമായത്. വൈദ്യുതി ലൈനുകളോടൊപ്പം മരം കാറിന് മുകളിലേക്ക് നേരിട്ട് പതിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഉദ്യോഗസ്ഥരും വൈദ്യുതി ബോർഡ് ജീവനക്കാരും സ്ഥലത്തെത്തി മരം റോഡിൽ നിന്ന് നീക്കം ചെയ്തു.
കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കുകളില്ലെന്ന് അധികൃതർ അറിയിച്ചു.
---- facebook comment plugin here -----