Connect with us

Kerala

ട്രാക്കില്‍ അറ്റകുറ്റപ്പണി; മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി

ഞായറാഴ്ച്ചയും ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങുമെന്നാണ് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | തൃശൂരില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് മൂന്ന് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.
ഷൊര്‍ണൂര്‍ എറണാകുളം, എറണാകുളം ആലപ്പുഴ, ആലപ്പുഴ എറണാകുളം ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്. ഞായറാഴ്ച്ചയും ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങുമെന്നാണ് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കുന്നത്.