Connect with us

kochi water metro

കൊച്ചി വാട്ടര്‍ മെട്രോക്ക് ഇന്ന് ഒന്നാം പിറന്നാള്‍; 19.72ലക്ഷം പേര്‍ സഞ്ചരിച്ചു

പ്രതിദിനം 6000 മുതല്‍ 6500പേര്‍വരെ യാത്ര ചെയ്യുന്നു

Published

|

Last Updated

എറണാകുളം | കൊച്ചി വാട്ടര്‍ മെട്രോക്ക് ഇന്ന് ഒന്നാം പിറന്നാള്‍. 19.72ലക്ഷം പേരാണ് ഒരു വര്‍ഷം വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ചത്.

കഴിഞ്ഞ വര്‍ഷം രണ്ട് റൂട്ടില്‍ ഒമ്പത് ബോട്ടുമായി തുടങ്ങിയ യാത്ര. ഇപ്പോള്‍ അഞ്ച് റൂട്ടില്‍ 14 ബോട്ടായി. പ്രതിദിനം 6000 മുതല്‍ 6500പേര്‍വരെ യാത്ര ചെയ്യുന്നു. ഹൈക്കോടതിയില്‍ നിന്ന് വൈപ്പിനിലേക്കും വൈറ്റിലയില്‍ നിന്ന് കാക്കനാട്ടേക്കുമായിരുന്നു ആദ്യ സര്‍വീസുകള്‍.

ഏറ്റവും അവസാനം തുടങ്ങിയ ഹൈക്കോടതി- ഫോര്‍ട്ട് കൊച്ചി റൂട്ടിലാണ് ഏറ്റവും തിരക്ക്. നഗരത്തിരക്കില്‍ ഒന്നര മണിക്കൂര്‍ വരെ വേണ്ടിവരുന്ന യാത്രക്ക് 20 മിനിറ്റായി കുറഞ്ഞതോടെ സര്‍വീസ് ഏറെ ജനപ്രിയമായി. ടെര്‍മിനല്‍ നിര്‍മാണം തുടരുന്ന വെല്ലിങ്ഠണ്‍ ഐലന്‍ഡ്, കടമക്കുടി തുടങ്ങിയ ഇടങ്ങളിലേക്ക് കൂടി സര്‍വീസ് തുടങ്ങുമ്പോള്‍ വന്‍തോതില്‍ യാത്രക്കാര്‍ ഈ സര്‍വീസിനെ ആശ്രയിക്കും.

സെപ്തംബറില്‍ കൂടുതല്‍ ബോട്ട് നല്‍കുമെന്നാണ് കൊച്ചിന്‍ ഷിപ് യാര്‍ഡ് അറിയിച്ചത്. ഇന്ത്യയില്‍ സമഗ്ര വാട്ടര്‍ മെട്രോ തുടങ്ങിയ ആദ്യനഗരമാണ് കൊച്ചി. രാജ്യത്തെ കൂടുതല്‍ നഗരങ്ങള്‍ വിജയമാതൃക പിന്തുടരാനെത്തിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest