Connect with us

Kerala

കലാകിരീടം കോഴിക്കോടിന്; പാലക്കാട്, കണ്ണൂര്‍ രണ്ടാമത്‌

925 വീതം പോയിന്റുകള്‍ നേടി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്റുമായി തൃശൂര്‍ മൂന്നാമതെത്തി.

Published

|

Last Updated

കോഴിക്കോട് | കൗമാര കല നിറഞ്ഞാടിയ അഞ്ച് ദിവസങ്ങള്‍ക്ക് തിരശ്ശീല വീഴുമ്പോള്‍ കലാകിരീടം കോഴിക്കോടിന്. 945 പോയിന്റുമായാണ് കോഴിക്കോട് സ്വര്‍ണ കപ്പില്‍ മുത്തമിട്ടത്. 925 വീതം പോയിന്റുകള്‍ നേടി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്റുമായി തൃശൂര്‍ മൂന്നാമതെത്തി. നാലാം സ്ഥാനത്തുള്ള എറണാകുളത്തിന് 881 പോയിന്റ് ലഭിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരായിരുന്നു മുന്നില്‍ നിന്നിരുന്നത്. ഇഞ്ചോടിഞ്ചുള്ള മത്സര വീറുമായി കോഴിക്കോടും പാലക്കാടും രണ്ടാം സ്ഥാനത്തെത്തി. പിന്നീട് കോഴിക്കോട് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തുകയായിരുന്നു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 446 പോയിന്റ് നേടിയ കോഴിക്കോട് ആണ് ഒന്നാമതുള്ളത്. 443 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും 436 പോയിന്റ് നേടിയ കണ്ണൂര്‍ മൂന്നാം സ്ഥാനവും നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 493 പോയിന്റുള്ള കണ്ണൂരാണ് ഒന്നാമത്. 492 പോയിന്റുമായി കോഴിക്കോട് രണ്ടാമതെത്തി. 474 പോയിന്റുള്ള തൃശൂര്‍ ആണ് മൂന്നാം സ്ഥാനത്തുള്ളത്.

156 പോയിന്റ് നേടിയ ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആണ് ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സ്‌കൂള്‍. 142 പോയിന്റ് നേടിയ വഴുതക്കാട് കാര്‍മല്‍ ഇ എം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആണ് രണ്ടാം സ്ഥാനവും 114 പോയിന്റുള്ള കാഞ്ഞങ്ങാട് ദുര്‍ഗ എച്ച് എസ് എസ് മൂന്നാം സ്ഥാനവും നേടി.