Connect with us

thrikkakkara election

ആവേശക്കടലായി തൃക്കാക്കര; പരസ്യപ്രചാരണം അവസാനിച്ചു

ഓരോ പാര്‍ട്ടിയിലെയും നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കാളികളായത്.

Published

|

Last Updated

കൊച്ചി | തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ ആവേശോജ്വലമായ കൊട്ടിക്കലാശത്തോടെയാണ് വൈകിട്ട് ആറിന് പരസ്യപ്രചാരണം അവസാനിച്ചത്. പാലാരിവട്ടത്താണ് കൊട്ടിക്കലാശം അരങ്ങേറിയത്. ഇനിമുതല്‍ നിശ്ശബ്ദ പ്രചാരണമാണ്. മെയ് 31നാണ് വോട്ടെടുപ്പ്.

മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെ വാഹന പര്യടനവും അണികളുടെ ആനയിക്കലും കൊട്ടിക്കലാശത്തിന്റെ ആവേശക്കാഴ്ചകളായി. ക്രെയിനിലും ജെ സി ബിയിലുമൊക്കെ സ്ഥാനാര്‍ഥികള്‍ കയറി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. ഓരോ പാര്‍ട്ടിയിലെയും നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കാളികളായത്.

എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ പര്യടന വാഹനത്തില്‍ മന്ത്രി രാജീവ് അടക്കമുള്ള നേതാക്കളുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഉമാ തോമസിന്റെ വാഹനത്തില്‍ എം എല്‍ എമാരും ഡി സി സി നേതാക്കളുമെല്ലാമുണ്ടായിരുന്നു. വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായി ജയില്‍ മോചിതനായ പി സി ജോര്‍ജിനെ ഇറക്കിയാണ് ബി ജെ പി അവസാന ദിവസം കൊഴുപ്പിച്ചത്. സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണനൊപ്പം പി സി ജോര്‍ജും മറ്റ് നേതാക്കളും അണിനിരന്നു.

Latest