Connect with us

Kerala

തൃക്കാക്കര ഭാരത് മാതാ കോളജിലെ മോര്‍ഫിംഗ് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

ചിത്രങ്ങള്‍ പ്രചരിച്ച ടെലഗ്രാം ഗ്രൂപ്പിലെ അംഗമാണ് ഇയാള്‍

Published

|

Last Updated

കൊച്ചി| തൃക്കാക്കര ഭാരത് മാതാ കോളജിലെ മോര്‍ഫിംഗ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ആലപ്പുഴ സ്വദേശി സനീഷാണ് പിടിയിലായത്. ചിത്രങ്ങള്‍ പ്രചരിച്ച ടെലഗ്രാം ഗ്രൂപ്പിലെ അംഗമാണ് ഇയാള്‍. ഈ ഗ്രൂപ്പില്‍ നിന്നാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ചിത്രങ്ങള്‍ പുറത്തേക്ക് പോയതെന്ന് പോലീസ് പറഞ്ഞു.

സൈബര്‍ ഫോറന്‍സിക് പരിശോധനയിലാണ് സനീഷിലേക്ക് എത്തിയത്. ഗ്രൂപ്പില്‍ മറ്റ് പലരും രഹസ്യ നമ്പരുകള്‍ ഉപയോഗിച്ചാണ് ചേര്‍ന്നിരിക്കുന്നത്. ഭാരത് മാതാ കോളജിന് പുറത്തുള്ളവരും ഗ്രൂപ്പിലുണ്ടെന്ന് പോലീസ് പറഞ്ഞു.

അതേ സമയം മുഖ്യപ്രതിയായ വിദ്യാര്‍ഥി ശ്രീഹരിയെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത രീതിയും പ്രചരിപ്പിച്ച ഗ്രൂപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനുണ്ടെന്ന് പോലീസ് പറഞ്ഞു.

Content Highlights:
Police arrested Alappuzha native Saneesh in connection with the Thrikkakara Bharat Mata College morphing case. He was a member of the Telegram group where morphed photos of teachers and students were shared. Meanwhile, prime accused Srihari was remanded to two days of police custody.

 

Latest