Connect with us

Aksharam Education

നവോദയയിൽ പഠിക്കാം; അപേക്ഷിക്കൂ

ഏപ്രിൽ പത്തിനാണ് പ്രവേശന പരീക്ഷ.

Published

|

Last Updated

വഹർ നവോദയ വിദ്യാലയങ്ങളിൽ 2027- 28 അധ്യയന വർഷത്തിൽ ഒന്പത്,11 ക്ലാസ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ പത്തിനാണ് പ്രവേശന പരീക്ഷ.

കേരളത്തിൽ ഒന്പതാം ക്ലാസ്സിൽ കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഒഴിവുണ്ട്. 11ാം ക്ലാസ്സിൽ എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്.

ഒന്പതാം ക്ലാസ്സ് യോഗ്യത

എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 2012 മേയ് ഒന്നിനും 2014 ജൂലൈ 31നും (രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരാകണം. താമസിക്കുന്ന ജില്ലയിലെ വിദ്യാലയങ്ങളിലേക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹത.

11ാം ക്ലാസ്സ് യോഗ്യത

പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 2010 ജൂൺ ഒന്നിനും 2012 ജൂലൈ 31നും (രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരാകണം. പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാലയം നിലനിൽക്കുന്ന ജില്ലയിലെ നവോദയ വിദ്യാലയത്തിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.

പരീക്ഷ

ഒന്പതാം ക്ലാസ്സ് പ്രവേശനത്തിന് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയുണ്ടാകും. 100 മാർക്കിന്റെ പരീക്ഷക്ക് ഒബ്ജക്ടീവ് രീതിയിലുള്ള 100 ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാർക്ക് ഇല്ല. എല്ലാ വിഷയങ്ങളിലും മിനിമം മാർക്ക് നേടിയിരിക്കണം. 11ാം ക്ലാസ്സ് പ്രവേശനപ്പരീക്ഷക്കായി മെന്റൽ എബിലിറ്റി, ഇംഗ്ലീഷ്, സയൻസ്, സോഷ്യൽ സയൻസ്, കണക്ക് എന്നിവയിൽ നിന്ന് 20 വീതം ചോദ്യങ്ങളുണ്ടാകും. 100 മാർക്കിനാണ് പരീക്ഷ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30.

https://www.navodaya.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമായ ലിങ്കുകൾ വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കാൻ നവോദയ വിദ്യാലയങ്ങളിൽ സഹായകേന്ദ്രങ്ങളുണ്ട്.

Content Highlights:
Jawahar Navodaya Vidyalayas invite applications for Class 9 and 11 lateral entry admissions for 2027-28. The entrance exam will take place on April 10. Eligible students currently in Class 8 and 10 can apply online at navodaya.gov.in by September 30.

---- facebook comment plugin here -----

Latest