Connect with us

National

തമിഴ്‌നാട് മന്ത്രിയുടെ കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ ജഗദീശ്വരിയുടെ വാഹനമാണ് ഇടിച്ചത്

Published

|

Last Updated

ചെന്നൈ| തമിഴ്‌നാട് മന്ത്രിയുടെ കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ ജഗദീശ്വരിയുടെ വാഹനമാണ് ഇടിച്ചത്. ഇരയിന്‍പ് (28) ആണ് തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയപാതയില്‍  ഉണ്ടായ അപകടത്തില്‍ മരിച്ചത്. മന്ത്രിയുടെ ബന്ധുക്കളാണ് കാറില്‍ യാത്ര ചെയ്യ്തത്.

വാഹനം മന്ത്രിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമസഭാ സമ്മേളനത്തിനായി ചെന്നൈയിലേക്ക് വരികയായിരുന്ന മന്ത്രി തൊട്ടുമുന്നിലുള്ള കാറിലാണ് യാത്ര ചെയ്തിരുന്നത്. കാര്‍ ഡ്രൈവര്‍ മധുരെ സ്വദേശി ചിന്ന അഗ്‌നിയെ പോലീസ് അറസ്റ്റുചെയ്തു. അപകടത്തില്‍പെട്ട കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

Content Highlights:
A 28-year-old biker named Iraiyanbu was killed after being hit by Tamil Nadu Social Welfare Minister K Jagadeeshwari’s car on the Tiruchirappalli-Chennai highway. The minister’s relatives were traveling in the vehicle. Police arrested the driver, Chinna Agni, and seized the car.

---- facebook comment plugin here -----

Latest