National
എന്‍ജിന്‍ തകരാര്‍; ജിദ്ദയിലേക്ക് പോവുകയായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി ചെന്നൈയില്‍ ഇറക്കി
എയര്‍ബസ് എ330200 വിമാനത്തില്‍ 186 യാത്രക്കാരാണ് ഉണ്ടായിരുന്നത്
ചെന്നൈ | ക്വാലാലംപൂരില്‍ നിന്ന് ജിദ്ദയിലേക്ക് പോവുകയായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഇന്ന് വൈകിട്ടാണ് സംഭവം.
വിമാനത്തിന്റെ രണ്ടാമത്തെ എന്‍ജിനില്‍ ഉണ്ടായ തകരാറിനെ തുടര്‍ന്നാണ് വിമാനം ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടത്. വൈകിട്ട് നാലോടെ വിമാനത്താവളത്തില്‍ സമ്പൂര്‍ണ ജാഗ്രത പ്രഖ്യാപിച്ചു.
എയര്‍ബസ് എ330200 വിമാനത്തില്‍ 186 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വൈകിട്ട് 4:44-ഓടെ വിമാനം ചെന്നൈയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ആര്‍ക്കും പരുക്കുകളില്ലെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
വിമാനത്തിലെ സാങ്കേതിക തകരാര്‍ പരിഹരിക്കാനും യാത്രക്കാരുടെ തുടര്‍യാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ നടത്താനുമുള്ള ശ്രമങ്ങള്‍ എയര്‍ലൈന്‍ അധികൃതരും സാങ്കേതിക സംഘവും നടത്തിവരികയാണ്
Content Highlights: A Malaysian Airlines flight from Kuala Lumpur to Jeddah made an emergency landing at Chennai international airport following a technical fault in its second engine. Full alert was declared at the airport before the Airbus A330-200 landed safely. All 186 passengers on board are safe.





