National
സൈനിക ശേഷി കൂട്ടാൻ ഇന്ത്യ: കര, നാവിക, വ്യോമസേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി
ആകെ അനുവദിച്ച തുകയുടെ ഏകദേശം 98 ശതമാനം സാമഗ്രികളും ഇന്ത്യൻ വ്യവസായ മേഖലയിൽ നിന്നാകും സംഭരിക്കുക
ന്യൂഡൽഹി | പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി കര, നാവിക, വ്യോമസേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ സൈനിക സാമഗ്രികൾ വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയം അനുമതി നൽകി. ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (Defence Acquisition Council – DAC) ആണ് ഈ പ്രൊപ്പോസലുകൾക്ക് തത്ത്വത്തിൽ ഭരണപരമായ അനുമതി നൽകിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം. ആകെ അനുവദിച്ച തുകയുടെ ഏകദേശം 98 ശതമാനം സാമഗ്രികളും ഇന്ത്യൻ വ്യവസായ മേഖലയിൽ നിന്നാകും സംഭരിക്കുക.
ഇന്ത്യൻ ആർമിക്കായി കെമിക്കൽ ബയോളജിക്കൽ റേഡിയോളജിക്കൽ ആൻഡ് ന്യൂക്ലിയർ റെക്കീ വാഹനങ്ങൾ, ഹൈ മൊബിലിറ്റി വാഹനങ്ങൾ, സെൽഫ് പ്രൊപ്പൽഡ് മെക്കാനിക്കൽ മൈൻ ലെയറുകൾ, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ, ട്രോൾ ടാങ്കുകൾ, സർവത്ര ബ്രിഡ്ജ് സിസ്റ്റം എന്നിവ വാങ്ങാൻ അനുമതി നൽകി. മലിനമായ പ്രദേശങ്ങൾ കണ്ടെത്താനും നിരീക്ഷിക്കാനും അടയാളപ്പെടുത്താനും സി ബി ആർ എൻ വാഹനങ്ങൾ സഹായിക്കും. ദുർഘടമായ ഭൂപ്രദേശങ്ങളിൽ പ്രവർത്തന ശേഷിയും ലോജിസ്റ്റിക് പിന്തുണയും വർദ്ധിപ്പിക്കാൻ എച്ച് എം വി സഹായിക്കും. ആർമിക്കും എയർഫോഴ്സിനുമായി വിവിധ പ്രവർത്തനങ്ങൾക്ക് എ എൽ എച്ച് ഉപയോഗിക്കും.

ഇന്ത്യൻ നേവിക്കായി അരുദ്ര റഡാറുകൾ, മറൈൻ ഗ്യാസ് ടർബൈനുകൾ എന്നിവ വാങ്ങുന്നതിനും രൂപകൽപ്പന ചെയ്യുന്നതിനും അനുമതി നൽകി. നാവിക എയർ സ്റ്റേഷനുകളിലെ എയർ റൂട്ട് സർവൈലൻസ് റഡാറുകൾക്ക് പകരമാണ് അരുദ്ര റഡാറുകൾ സ്ഥാപിക്കുന്നത്. യുദ്ധക്കപ്പലുകളിൽ ഉപയോഗിക്കുന്ന മറൈൻ ഗ്യാസ് ടർബൈനുകൾ വിദേശ വിതരാണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കും.
ഇന്ത്യൻ എയർഫോഴ്സിന്റെ യുദ്ധവിമാനങ്ങൾ, ഗതാഗത വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവയുടെ യുദ്ധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾക്കും അനുമതി ലഭിച്ചു. ശത്രുക്കളുടെ റഡാറുകളെ പ്രതിരോധിക്കാൻ ഗ്രൗണ്ട് ബേസ്ഡ് മൾട്ടി പർപ്പസ് ജാമറുകൾ, ഡിഫൻസ് ഫോഴ്സസ് സെക്യൂർ ആക്സസ് കാർഡ് സിസ്റ്റം എന്നിവയും വ്യോമസേനയ്ക്കായി വാങ്ങും.
Content Highlights
The Defence Acquisition Council chaired by Defence Minister Rajnath Singh approved defence procurement proposals worth Rs 1.10 lakh crore for the Indian Army, Navy, and Air Force. Nearly 98 percent of the procurements will be sourced from the Indian industry to boost domestic capability.



